സെഡറിക് സോരസ് ഇനി ആഴ്സണലിൽ തന്നെ

- Advertisement -

പോർച്ചുഗീസ് താരം സെഡറിക് സോരെസിന് ആഴ്സണലിൽ സ്ഥിര കരാർ. നാലു വർഷത്തെ കരാറാണ് താരം ആഴ്സണലുമായി ഒപ്പുവെച്ചത്‌ സൗത്താപ്റ്റൺ താരമായ സെഡറിക്കിനെ വായ്‌പ്പ അടിസ്ഥാനത്തിൽ ആയിരുന്നു ആഴ്സണൽ നേരത്തെ ടീമിൽ എത്തിച്ചത്. ടീമിൽ എത്തിയതിനു ശേഷം ഇതുവരെ താരം ക്ലബിനായി കളിച്ചിട്ടില്ല. എങ്കിലും പുതിയ കരാർ നൽകാൻ ക്ലബ് തയ്യാറായി.

2016 ലെ യൂറോകപ്പ് ജേതാവ് കൂടിയായ സെഡറിക് റൈറ്റ് ബാക്ക് ആയും ലെഫ്റ്റ് ബാക്ക് ആയും കളിക്കാൻ സാധിക്കുന്ന താരമാണ്. കഴിഞ്ഞ സീസണിൽ ഇന്റർ മിലാനായി സെഡറിക് വായ്‌പ്പ അടിസ്‌ഥാനത്തിൽ കളിച്ചിരുന്നു. 29 കാരനായ താരത്തിന് 4 വർഷത്തെ കരാർ നൽകിയത് ആഴ്സണൽ ആരാധകരിൽ അതൃപ്തി ഉണ്ടാക്കുന്നുണ്ട്.

Advertisement