അന്താരാഷ്ട്ര ക്രിക്കറ്റിലേക്കുള്ള മടങ്ങി വരവ് ആഘോഷമാക്കി ഷാക്കിബ്, വെസ്റ്റിന്‍ഡീസ് 122 റണ്‍സിന് ഓള്‍ഔട്ട്

ഐസിസിയുടെ വിലക്കിന് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരികെ എത്തിയ ഷാക്കിബ് അല്‍ ഹസന്റെ തകര്‍പ്പന്‍ പ്രകടനത്തിന്റെ ബലത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെ 122 റണ്‍സിന് ഓള്‍ഔട്ട് ആക്കി ബംഗ്ലാദേശ്. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് ഇന്നിംഗ്സ് 32.2 ഓവറില്‍ അവസാനിക്കുകയായിരുന്നു.
ഷാക്കിബ് തന്റെ 7.2 ഓവറില്‍ 8 റണ്‍സ് മാത്രം വിട്ട് നല്‍കി നാല് വിക്കറ്റ് നേടിയപ്പോള്‍ ഹസന്‍ മഹമ്മൂദ് മൂന്നും മുസ്തഫിസുര്‍ റഹ്മാന്‍ രണ്ടും വിക്കറ്റ് നേടി. വിന്‍ഡീസ് നിരയില്‍ 40 റണ്‍സ് നേടിയ കൈല്‍ മയേഴ്സ് ആണ് ടോപ് സ്കോറര്‍. റോവ്മന്‍ പവല്‍ 28 റണ്‍സിന് പുറത്തായി.