അമദ് ദിയാലോയുടെ അരങ്ങേറ്റം ഉടൻ എന്ന് ഒലെ ഗണ്ണാർ സോൾഷ്യാർ

20210120 121437
Credit: Twitter

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പുതിയ സൈനിംഗ് ദിയാലോ യുണൈറ്റഡിനായി ഉടൻ അരങ്ങേറും എന്നും ഒലെ ഗണ്ണാർ സോൾഷ്യാർ. അമദ് ഇപ്പോൾ ടീമിനൊപ്പം പരിശീലനം നടത്തുന്നുണ്ട്. പ്രീമിയർ ലീഗ് സാഹചര്യവുമായി പൊരുത്തപ്പെടാൻ ഉള്ള സമയം നൽകുക ആണ് എന്ന് ഒലെ പറഞ്ഞു. രണ്ടോ മൂന്നോ ആഴ്ചകൾക്ക് അകം അമദിന്റെ അരങ്ങേറ്റം ഉണ്ടാകും എന്നും ഒലെ പറഞ്ഞു.

ട്രെയിനിങിൽ അമദ് മികച്ച പ്രകടനം കാഴ്ചവെക്കുന്നുണ്ട്. കഠിനമായി പ്രയത്നിക്കുന്ന താരമാണ് അമദ് എന്നും ഒലെ പറഞ്ഞു. യുണൈറ്റഡ് താരങ്ങളെല്ലാം അമദിനെ സഹായിക്കുന്നുണ്ട് എന്നും ഒലെ പറഞ്ഞു. ദിയാലോയെ യുണൈറ്റഡ് റൈറ്റ് വിങ്ങിലെ പ്രശ്നങ്ങൾ തീർക്കാൻ വേണ്ടിയാണ് ടീമിൽ എത്തിച്ചിരിക്കുന്നത്. അറ്റലാന്റയ്ക്ക് വേണ്ടി സീനിയർ ഫുട്ബോൾ കളിച്ചിട്ടുള്ള താരം പ്രീമിയർ ലീഗുമായി പെട്ടെന്ന് ഇണങ്ങും എന്നാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ വിശ്വസിക്കുന്നത്.

Previous articleബ്രൂണൊ ഫെർണാണ്ടാസിനെതിരായ വിമർശനങ്ങൾക്ക് മറുപടിയുമായി ഒലെ
Next articleഅന്താരാഷ്ട്ര ക്രിക്കറ്റിലേക്കുള്ള മടങ്ങി വരവ് ആഘോഷമാക്കി ഷാക്കിബ്, വെസ്റ്റിന്‍ഡീസ് 122 റണ്‍സിന് ഓള്‍ഔട്ട്