ഹാരി കെയ്ൻ ദീർഘകാലം പുറത്തിരിക്കും

20210130 123318

സ്പർസിന്റെ കിരീട പോരാട്ടത്തിന് വലിയ തിരിച്ചടി തന്നെയാണ് കിട്ടിയിരിക്കുന്നത്. അവരുടെ ഏറ്റവും പ്രധാന താരമായ ഹാരി കെയ്ൻ ദീർഘകാലം പുറത്തിരിക്കും എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. കെയ്നിന് ലിവർപൂളിനെതിരായ മത്സരത്തിൽ ആങ്കിളിന് പരിക്കേറ്റിരുന്നു. രണ്ട് പരിക്കുകൾ ആണ് ഒരൊറ്റ മത്സരത്തിൽ താരം നേരിടേണ്ടി വന്നിരിക്കുന്നത്.

താരം രണ്ട് മാസത്തോളം പുറത്തിരിക്കും എന്നാണ് വരുന്ന ആദ്യ റിപ്പോർട്ടുകൾ. ഇത് സ്പർസിന് വലിയ പ്രശ്നം തന്നെ നൽകും. കെയ്ൻ ആയിരുന്നു സ്പർസിന്റെ ഗോളടിക്കാരനും അവസരമൊരുക്കുന്ന ആളുമെല്ലാം. ഈ സീസണിൽ ഇതുവരെ ഗോളും അസിസ്റ്റുമായി 23 ഗോൾ കോണ്ട്രിബ്യൂഷൻ ലീഗിൽ മാത്രം കെയ്ൻ നൽകിയിട്ടുണ്ട്. കെയ്നിന്റെ അഭാവത്തിൽ സോണിനാകും ഇനി അറ്റാക്കിംഗ് ഉത്തരവാദിത്വങ്ങൾ.

Previous articleവെസ്റ്റ്ബ്രോമിന് പുതിയ സ്ട്രൈക്കർ
Next articleവിന്‍ഡീസിനെതിരെയുള്ള ബംഗ്ലാദേശിന്റെ ടെസ്റ്റ് സ്ക്വാഡ് പ്രഖ്യാപിച്ചു, ഷാക്കിബ് ടീമില്‍