ഷദബ് ഖാന്‍ ടെസ്റ്റ് പരമ്പരയില്‍ നിന്ന് പുറത്ത്

- Advertisement -

ബാബര്‍ അസമിന് പിന്നാലെ ഷദബ് ഖാനും ന്യൂസിലാണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരയില്‍ നിന്ന് പുറത്ത്. ഇന്നാരംഭിച്ച ആദ്യ ടെസ്റ്റില്‍ മാത്രമാവും താരം മാറി നില്‍ക്കുക എന്നാണ് ആദ്യം കരുതിയതെങ്കിലും പരിക്ക് മാറുവാന്‍ കുറഞ്ഞത് ആറാഴ്ചയെങ്കിലും ആവുമെന്നാണ് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ മെഡിക്കല്‍ സ്റ്റാഫ് വ്യക്തമാക്കിയത്.

നേപ്പിയറില്‍ നടന്ന മൂന്നാം ടി20യ്ക്കിടെയാണ് താരത്തിന് പരിക്കേറ്റത്. ഷദബ് ഖാന്‍ ടീമിനൊപ്പം ന്യൂസിലാണ്ടില്‍ തന്നെ തുടരുമെന്നും റീഹാബ് നടപടികള്‍ ആരംഭിച്ചു കഴിഞ്ഞുവെന്നുമാണ് മെഡിക്കല്‍ ടീം അറിയിച്ചത്. സിംബാബ്‍വേയ്ക്കെതിരെ താരം പുറത്തിരുന്ന പരിക്ക് അല്ല ഇതെന്നും ഇത് പുതിയ പരിക്കാണെന്നും പാക്കിസ്ഥാന്‍ ടീം ഡോക്ടര്‍ അറിയിച്ചു.

Advertisement