ഇന്ത്യൻ ബൗളിംഗിന് മുന്നിൽ മുട്ടുമടക്കി ഓസ്ട്രേലിയ, 195ന് പുറത്ത്!!

20201226 114256
- Advertisement -

ബോക്സിംഗ് ഡേ ടെസ്റ്റിൽ ഇന്ത്യക്ക് ഗംഭീര തുടക്കം. ആദ്യ ദിവസം തന്നെ എം സി ജിയിൽ ഇന്ത്യ ഓസ്ട്രേലിയയെ എറിഞ്ഞിട്ടു. 195ന് ആണ് ഓസ്ട്രേലിയ ആൾ ഔട്ട് ആയത്. തുടക്കം മുതൽ ഇന്ത്യൻ ബൗളർമാർ ഓസ്ട്രേലിയയെ സമ്മർദ്ദത്തിലാക്കി. മുൻ നിരയെ വീഴ്ത്തിൽ അശ്വിനും പിന്നീട് ആഞ്ഞടിച്ച് ബുമ്രയും ഒപ്പം അരങ്ങേറ്റക്കാരൻ സിറാജും ഓസ്ട്രേലിയൻ ബാറ്റ്സ്മാന്മാരെ നിലയുറപ്പിക്കാൻ വിട്ടില്ല.

ഒരു ഓസ്ട്രേലിയൻ താരം പോലും അർധ സെഞ്ച്വറി തികച്ചില്ല. 48 റൺസ് എടുത്ത ലബുഷാനെ ആണ് ഓസ്ട്രേലിയൻ നിരയിൽ ടോപ് സ്കോറർ. നാലു വിക്കറ്റ് എടുത്ത് ബുമ്ര ഇന്ത്യൻ ബൗളർമാരിൽ ഒന്നാമനായി. ബർൺസ് (0), ഹെഡ് (38), സ്റ്റാർക് (7), ലിയോൺ (20) എന്നിവരാണ് ബുമ്രയ്ക്ക് മുന്നൊൽ വീണത്. സ്മിത്തിനെ ഡക്കിൽ അയച്ച അശ്വിൻ മൂന്ന് വിക്കറ്റ് എടുത്തു. 30 റൺസ് എടുത്ത വൈഡ്, 13 റൺസ് എടുത്ത പെയ്ൻ എന്നിവരായിരുന്നു അശ്വിന്റെ മറ്റു വിക്കറ്റുകൾ.

സിറാജിന്റെ ആദ്യ വിക്കറ്റായി മാറിയത് ലബുഷനെ ആണ്. പിന്നാലെ 12 റൺസ് എടുത്ത ഗ്രീനിനെയും സിറാജ് വീഴ്ത്തി. ഒരു വിക്കറ്റ് നേടി ജഡേജ ഓസ്ട്രേലിയൻ പതനം പൂർത്തിയാക്കി.

Advertisement