വിന്‍ഡീസിന് ബംഗ്ലാദേശില്‍ കഴിയേണ്ടത് ഏഴ് ദിവസത്തെ ക്വാറന്റൈന്‍ കാലം

- Advertisement -

ജനുവരിയില്‍ ബംഗ്ലാദേശില്‍ എത്തുന്ന വിന്‍ഡീസിനായി ഏഴ് ദിവസത്തെ ക്വാറന്റൈന്‍ കാലം ആവും ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് നല്‍കുകയെന്ന് സൂചന. താരങ്ങളെ അധിക കാലം ക്വാറന്റൈനില്‍ നിര്‍ത്തേണ്ട സാഹചര്യം ഒഴിവാക്കുവാനായി അധികാരികളുമായി ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ ബോര്‍ഡ് നടത്തി വരികയാണ്.

രണ്ട് ടെസ്റ്റിലും മൂന്ന് ഏകദിനത്തിലുമാവും ഇരു രാജ്യങ്ങളും കൊമ്പുകോര്‍ക്കുക. ശ്രീലങ്കയിലേക്കുള്ള ബംഗ്ലാദേശിന്റെ ടൂര്‍ 14 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈന്‍ എന്ന മാനദണ്ഡത്തില്‍ തട്ടിയാണ് മുടങ്ങിയത്. അത്തരം ഒരു സാഹചര്യം ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് ബംഗ്ലാദേശ് ബോര്‍ഡ് ഇപ്പോള്‍ കാര്യങ്ങള്‍ മുന്നോട്ട് നീക്കുന്നത്.

തങ്ങളുടെ പ്രൊപ്പോസല്‍ വിന്‍ഡീസ് ബോര്‍ഡിന് അയയ്ച്ചിട്ടുണ്ടെന്നും അവര്‍ക്ക് അത് സ്വീകാര്യമായിട്ടുണ്ടെന്നും ബംഗ്ലാദേശ് ബോര്‍ഡ് വക്താവ് അറിയിച്ചു.

Advertisement