പഴയ പന്തിൽ ഇന്ത്യ ഭയപ്പെടേണ്ട താരമാണ് നീൽ വാഗ്നര്‍ – സ്കോട്ട് സ്റ്റയറിസ്

പഴയ പന്തിൽ വിക്കറ്റ് നേടുവാനുള്ള കഴിവ് ഇന്ത്യ ഭയപ്പെടേണ്ട താരമായി നീൽ വാഗ്നറെ മാറ്റുമെന്ന് പറ‍ഞ്ഞ് മുന്‍ ന്യൂസിലാണ്ട് താരം സ്കോട്ട് സ്റ്റയറിസ്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിൽ ജൂൺ 18ന് ഇന്ത്യും ന്യൂസിലാണ്ടും ഏറ്റുമുട്ടാനിരിക്കവെയാണ് നീൽ വാഗ്നര്‍ അപകടകാരിയാകുമെന്ന് സ്റ്റയറിസ് പറ‍ഞ്ഞത്.

അത് പോലെ തന്നെ സ്വിംഗിനുള്ള സാഹചര്യമാണുള്ളതെങ്കിൽ ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ്മ ബുദ്ധിമുട്ടുമെന്നും സ്റ്റയറിസ് വ്യക്തമാക്കി. രോഹിത് ശര്‍മ്മയുടെ ഫീറ്റ് വേണ്ട വിധത്തിൽ നീങ്ങാത്തതാണ് ഇതിന് കാരണമായി സ്റ്റയറിസ് പറ‍ഞ്ഞത്. ന്യൂസിലാണ്ടിന്റെ പേസ് ബൗളിംഗ് പടയെ നേരിടേണ്ടി വരുന്ന രോഹിത്തിന് ഇത് പ്രശ്നമുണ്ടാക്കുമെന്നും സ്റ്റയറിസ് കൂട്ടിചേര്‍ത്തു.

Previous articleലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ജേതാക്കള്‍ക്ക് ലഭിയ്ക്കുക 1.6 മില്യൺ അമേരിക്കന്‍ ഡോളര്‍
Next articleസെൽഫ് ഗോളും ചുവപ്പ് കാർഡും വിനയായി, പോളണ്ടിനെ നിശബ്ദരാക്കി സ്ലൊവാക്യ