ശ്രീലങ്കയ്ക്കെതിരെയുള്ള സ്കോട്‍ലാന്‍ഡ് സ്ക്വാഡ് പ്രഖ്യാപിച്ചു

മേയ് 18, 21 തീയ്യതികളില്‍ എഡിന്‍ബര്‍ഗില്‍ ശ്രീലങ്കയ്ക്കെതിരെ നടക്കുന്ന രണ്ട് ഏകദിനങ്ങള്‍ക്കുള്ള സ്കോട്‍ലാന്‍ഡിന്റെ ടീം പ്രഖ്യാപിച്ചു. ഒരു വര്‍ഷത്തിനു ശേഷം ടീമിലേക്ക് ഡയലന്‍ ബഡ്ജിനെ തിരിച്ചു വിളിച്ചിരിക്കുകയാണ് സ്കോട്‍ലാന്‍ഡ്. അഫ്ഗാനിസ്ഥാനെിരെ കളിച്ച ടൂര്‍ണ്ണമെന്റില്‍ നിന്ന് ഏക മാറ്റം താരത്തിന്റെ മടങ്ങിവരവാണ്. 23 വയസ്സുകാരന്‍ ബഡ്ജ് പരിക്കേറ്റ റിച്ചി ബെറിംഗ്ടണിനു പകരം ആണ് രംഗത്തെത്തുന്നത്.

സ്കോട്‍ലാന്‍ഡ്: കൈല്‍ കോയെറ്റ്സര്‍, ഡലയന്‍ ബഡ്ജ്, സ്കോട്ട് കമാറൂണ്‍, മാത്യൂ ക്രോസ്, അലസദൈര്‍ ഇവാന്‍സ്, മൈക്കല്‍ ജോണ്‍സ്, മൈക്കല്‍ ലീസ്ക്, കാലം മക്ലോഡ്, ഗവിന്‍ മൈന്‍, ജോര്‍ജ്ജ് മുന്‍സേ, സഫ്യാന്‍ ഷെറീഫ്, ടോം സോള്‍, ക്രെയിഗ് വാല്ലെസ്, മാര്‍ക്ക് വാട്ട്, ബ്രാഡ് വീല്‍