അനായാസ ജയം കുറിച്ച് ന്യൂസിലാണ്ട്

നെതര്‍ലാണ്ട്സിനെതിരെ 8 വിക്കറ്റിന്റെ അനായാസ വിജയം നേടി ന്യൂസിലാണ്ട്. ഇന്നലെ രണ്ടാം ടി20യിൽ ആദ്യം ബാറ്റ് ചെയ്ത നെതര്‍ലാണ്ട്സ് 147/4 എന്ന സ്കോര്‍ നേടിയപ്പോള്‍ 14 ഓവറിൽ 149 റൺസ് രണ്ട് വിക്കറ്റ് നഷ്ടത്തിൽ നേടി ന്യൂസിലാണ്ട് പരമ്പര സ്വന്തമാക്കി.

ബാസ് ഡി ലീഡ്(53*) ആണ് നെതര്‍ലാണ്ട്സിന്റെ ടോപ് സ്കോറര്‍. ടോം കൂപ്പര്‍(26), സ്കോട്ട് എഡ്വേര്‍ഡ്സ്(26), മൈബര്‍ഗ്(24) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍.

മിച്ചൽ സാന്റനറും ഡാരിൽ മിച്ചലും നേടിയ അര്‍ദ്ധ ശതകങ്ങളാണ് ന്യൂസിലാണ്ടിനെ അനായാസ ജയത്തിലേക്ക് നയിച്ചത്. 26 റൺസ് നേടുന്നതിനിടെ ഓപ്പണര്‍മാരെ നഷ്ടമായ ശേഷം 123 റൺസാണ് സാന്റനര്‍-മിച്ചൽ കൂട്ടുകെട്ട് നേടിയത്.

സാന്റനര്‍ 42 പന്തിൽ 77 റൺസ് നേടിയപ്പോള്‍ ഡാരിൽ മിച്ചൽ 27 പന്തിൽ 51 റൺസ് നേടുകയായിരുന്നു.