അയര്‍ലണ്ടിനെതിരെ 44 റൺസിന്റെ മികച്ച വിജയവുമായി ദക്ഷിണാഫ്രിക്ക

അയര്‍ലണ്ടിനെതിരെ രണ്ടാം ടി20യിൽ തകര്‍പ്പന്‍ ജയം നേടി ദക്ഷിണാഫ്രിക്ക. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 182 റൺസ് നേടിയപ്പോള്‍ റീസ ഹെന്‍ഡ്രിക്സ്(42), ഹെയിന്‍റിച്ച് ക്ലാസ്സന്‍(39), ഡേവിഡ് മില്ലര്‍(34), എയ്ഡന്‍ മാര്‍ക്രം(27) എന്നിവരാണ് തിളങ്ങിയത്.

അയര്‍ലണ്ടിനായി ഹാരി ടെക്ടര്‍ 34 റൺസുമായി ടോപ് സ്കോറര്‍ ആയപ്പോള്‍ പോള്‍ സ്റ്റിര്‍ലിംഗ് 28 റൺസും നേടി. 19 പന്തിൽ 32 റൺസുമായി ബാരി മക്കാര്‍ത്തി അവസാന ഓവറുകളിൽ തിളങ്ങിയെങ്കിലും 18.5 ഓവറിൽ 138 റൺസ് മാത്രമേ അയര്‍ലണ്ടിന് നേടാനായുള്ളു.

വെയിന്‍ പാര്‍ണൽ 5 വിക്കറ്റും ഡ്വെയിന്‍ പ്രിട്ടോറിയസ് മൂന്ന് വിക്കറ്റുമാണ് ദക്ഷിണാഫ്രിക്കയ്ക്കായി നേടിയത്.