മധ്യനിരയിൽ നിന്ന് റൺസ് വന്നത് പ്രാധാന്യമുള്ള കാര്യം – രോഹിത് ശര്‍മ്മ

Iyerjadeja

ഇന്ത്യയുടെ ലങ്കയ്ക്കെതിരെയുള്ള മിന്നും പ്രകടനത്തിൽ മധ്യനിരയിൽ നിന്ന് റൺസ് വന്നത് പ്രാധാന്യമേറിയ കാര്യമാണെന്ന് പറഞ്ഞ് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ. കഴിഞ്ഞ ഏതാനും മത്സരങ്ങളിലായി കൂട്ടുകെട്ടുകള്‍ സൃഷ്ടിക്കുന്നതിൽ ഇന്ത്യയ്ക്ക് സാധിക്കുന്നുണ്ടെന്നും അത് നല്ല കാര്യാണെന്നും രോഹിത് പറഞ്ഞു.

രോഹിത് ശര്‍മ്മയും ഇഷാന്‍ കിഷനും വലിയ സ്കോര്‍ നേടാനാകാതെ മടങ്ങിയ ശേഷം സഞ്ജുവിനും ജഡേജയ്ക്കും ഒപ്പം മികച്ച കൂട്ടുകെട്ടുകൾ ഒരുക്കി ശ്രേയസ്സ് അയ്യരാണ് ഇന്ത്യയുടെ വിജയം അനായാസമാക്കിയത്.