ബാക്കപ്പ് കീപ്പര്‍ ആയി സഞ്ജു ഏകദിന ടീമിലും

- Advertisement -

മലയാള താരം സഞ്ജുവിന് ഇന്ത്യയുടെ ഓസ്ട്രേലിയന്‍ പരമ്പരയ്ക്കുള്ള ഏകദിന ടീമിലും ഇടം. സഞ്ജുവിന് നേരത്തെ ഐപിഎല്‍ പ്രകടനങ്ങളുടെ മികവില്‍ ടി20 ടീമില്‍ ഇടം ലഭിച്ചിരുന്നു. ടീമിന്റെ വൈസ് ക്യാപ്റ്റന്‍ കൂടിയായ ലോകേഷ് രാഹുല്‍ ആണ് ടീമിലെ ഏക കീപ്പര്‍.

രാഹുല്‍ മൂന്ന് ഫോര്‍മാറ്റിലും കളിക്കുന്നതിനാല്‍ തന്നെ ഒരു ബാക്കപ്പ് കീപ്പര്‍ എന്ന നിലയിലാണ് സഞ്ജുവിന് അവസരം വന്നത്. ഐപിഎല്‍ തുടക്കത്തില്‍ മികച്ച ഫോമിലായിരുന്ന സഞ്ജുവിന് പിന്നീട് ഫോം നഷ്ടപ്പെടുകയായിരുന്നു. സഞ്ജുവിന്റെ ടീമായ രാജസ്ഥാന്‍ റോയല്‍സ് പ്ലേ ഓഫ് കാണാതെ പുറത്താകുകയായിരുന്നു.

Advertisement