രഞ്ജി ട്രോഫിയിൽ സഞ്ജു സാംസണ് പകരക്കാരനെ പ്രഖ്യാപിച്ച് കേരളം

- Advertisement -

രഞ്ജി ട്രോഫിയിൽ സഞ്ജു സാംസണ് പകരക്കാരനെ പ്രഖ്യാപിച്ച് കേരളം. ഹൈദരാബാദിനെതിരായ മത്സരത്തിന് മുന്നോടിയായാണ് സഞ്ജുവിന്റെ പകരക്കാരനെ പ്രഖ്യാപിച്ചത്. സഞ്ജുവിന് പകരം പരിചയ സമ്പത്ത് ഏറെയുള്ള രോഹൻ പ്രേമിനെയാണ് കേരള സ്ക്വാഡിലെടുത്തത്. ശ്രീലങ്കക്കെതിരായ ഇന്ത്യയുടെ T20 പരമ്പരയ്ക്കായുള്ള ടീമിലേക്കാണ് സഞ്ജുവിന് ക്ഷണം ലഭിച്ചത്. ലെഫ്റ്റ് ആം സ്പിന്നർ കെ എസ് മോനിഷിന് പകരക്കാരനായി ഓൾ റൗണ്ടർ വിനൂപ് മനോഹരനും സ്ക്വാഡിലെത്തി.

ശാരിരിക ക്ഷമത തെളിയിക്കാൻ പറ്റാതിരുന്നതിനാലാണ് രോഹൻ പ്രേമിന് ടീമിൽ ഇടം ലഭിക്കാഞ്ഞത്. എന്നാൽ പിന്നീട് കായികക്ഷമത സ്ഥിതീകരിച്ചതിനെ തുടർന്നാണ് രോഹൻ പ്രേമിന് തിരികെ വരവിന് കളമൊരുങ്ങിയത്. രോഹന്‍ പ്രേം 85 മത്സരങ്ങളില്‍ നിന്ന് 4674 റണ്‍സാണ് നേടിയിട്ടുള്ളത്. കേരളത്തിനായി ഏറ്റവുമധികം ഫസ്റ്റ് ക്ലാസ് റൺ വേട്ട നടത്തിയതും രോഹൻ പ്രേം തന്നെയാണ്.

Advertisement