21കാരനായ സന്ദീപ് നേപ്പാൾ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ

Img 20211215 200822

യുവ സ്പിന്നർ സന്ദീപ് ലാമിച്ചനെ നേപ്പാൾ ദേശീയ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായി നിയമിച്ചതായി ക്രിക്കറ്റ് അസോസിയേഷൻ ഓഫ് നേപ്പാൾ അറിയിച്ചു. ക്യാപ്റ്റൻ ഗ്യാനേന്ദ്ര മല്ലയെയും ദിപേന്ദ്ര സിംഗ് ഐറിയെയും അച്ചടക്ക ലംഘനത്തിന്റെ പേരിൽ പുറത്താക്കിയിരുന്നു. ഇതിനു പിന്നാലെയാണ് 21കാരന്റെ ക്യാപ്റ്റനായുള്ള നിയമനം. മുമ്പ് ഡെൽഹി ക്യാപിറ്റൽസിനൊപ്പം ഐ പി എല്ലിൽ ഉണ്ടായിരുന്ന താരമാണ് സന്ദീപ്. 2018ൽ ആണ് താരം നേപ്പാളിനായി അരങ്ങേറ്റം നടത്തിയത്.

Previous articleമാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലനം പുനരാരംഭിച്ചു
Next article13 ഗോളുകൾ അടിച്ചു കൊണ്ട് ഗോകുലം കേരള തുടങ്ങി