ഹരാരെയിൽ നടന്ന ടി20 മത്സരത്തിൽ പാകിസ്താൻ ഓപ്പണർ സഹിബ്സാദ ഫർഹാൻ നിര്ഭാഗ്യകമാരായ ഒരു റെക്കോർഡോടെ ചരിത്രത്തിൽ ഇടം നേടി. ഒരു ഇന്റർനാഷണൽ മത്സരത്തിൽ ലീഗലായ ഒരു പന്ത് നേരിടുന്നതിന് മുൻപ് തന്നെ പുറത്താവുന്ന അഞ്ചാമത്തെ മാത്രം താരമായി മാറിയിരിക്കുകയാണ് സഹിബ്‌സാദ് ഫർഹാൻ. ഹരാരെയിൽ നടന്ന ഓസ്‌ട്രേലിക്കെതിരെയുള്ള ത്രിരാഷ്ട്ര ടി20 ടൂർണമെന്റിന്റെ ഫൈനലിൽ ആണ് താരം ഒരു പന്ത് പോലും നേരിടാതെ പുറത്തായത്.
സഹിബ്സാദ ഫർഹാന്റെ പാകിസ്താന് വേണ്ടിയുള്ള ആദ്യത്തെ മത്സരമായിരുന്നു ഇന്നലത്തേത്, പാകിസ്താന് വേണ്ടി ഇന്നിംഗ്സ് ഓപ്പൺ ചെയ്ത താരം നേരിട്ടത് ഗ്ലെൻ മാക്സ്‌വെലിന്റെ പന്ത് ആയിരുന്നു. എന്നാൽ അമ്പയർ പന്ത് വൈഡ് വിളിച്ചു, പക്ഷെ ക്രീസിനു പുറത്തായിരുന്ന താരത്തെ ഓസ്‌ട്രേലിയൻ വിക്കറ്റ് കീപ്പർ കാരെയ് സ്റ്റമ്പ് ചെയ്ത് പാക് താരത്തെ പുറത്താക്കി. പന്ത് വൈഡ് വിളിച്ചതിനാൽ ഗ്ലെൻ മാക്സ്‌വെലിന്റെ പന്ത് സാധുവായ ഒന്നായി കണക്കാക്കാൻ കഴിയില്ല.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial