റാകിറ്റിച്ചിനെ പുകഴ്ത്തി ഡാലിച്ച്

- Advertisement -

ക്രൊയേഷ്യൻ മിഡ്ഫീൽഡർ ഇവാൻ റാകിറ്റിച്ച് തന്റെ കരിയറിലെ ഏറ്റവും മികച്ച ഫോമിലാണ് ഉള്ളതെന്ന് ക്രൊയേഷ്യൻ കോച് സ്ലറ്റ്‌കോ ഡാലിച്ച്. തുടർച്ചയായ രണ്ടു പെനാൽറ്റി ഷൂട്ടൗട്ടുകളിൽ അവസാന കിക്ക് ലക്ഷ്യത്തിൽ എത്തിച്ചു ടീമിനെ വിജയിപ്പിച്ചത് ഈ ബാഴ്സലോണ താരം ആയിരുന്നു.

“എന്റെ അഭിപ്രായത്തിൽ ക്രൊയേഷ്യൻ കുപ്പായത്തിലെ റാകിറ്റിച്ചിന്റെ ഏറ്റവും മികച്ച ഫോം ആണ് ലോകകപ്പിൽ കാണാൻ കഴിയുന്നത്, ബാഴ്‌സലോണയിലെ മികച്ച ഒരു സീസണിന്റെ തുടർച്ചയായി മാത്രമാണ് ഞാൻ ഇതിനെ കാണുന്നത്” ഡാലിച്ച് പറഞ്ഞു.

അർജന്റീനക്കെതിരെയുള്ള ഗ്രൂപ്പ് മത്സരത്തിൽ ക്രൊയേഷ്യയുടെ മൂന്നാമത്തെ ഗോൾ നേടിയത് റാകിറ്റിച്ചായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement