സൗത്ത് ആഫ്രിക്കക്കെതിരെ റിഷഭ് പന്തിന് പകരം സാഹ

- Advertisement -

സൗത്ത് ആഫ്രിക്കക്കെതിരെയുള്ള ആദ്യ ടെസ്റ്റിൽ മോശം ഫോമിൽ തുടരുന്ന വിക്കറ്റ് കീപ്പർ റിഷഭ് പന്തിന് പകരം വൃദ്ധിമാൻ സാഹക്ക് അവസരം നൽകാൻ സാധ്യത. ഒക്ടോബർ 2ന് തുടങ്ങുന്ന സൗത്ത് ആഫ്രിക്കക്കെതിരായ ടെസ്റ്റിൽ കൂടുതൽ പരിചയസമ്പത്തുള്ള സാഹക്ക് അവസരം നൽകാനാണ് ടീം മാനേജ്‌മന്റ് ആലോചിക്കുന്നത്. താരത്തിന്റെ ബാറ്റിങ്ങിലെ മികവ് ഇല്ലാഴ്മ വിക്കറ്റ് കീപ്പിങ്ങിൽ പന്തിന്റെ ആത്മവിശ്വാസത്തെ ഇല്ലാതെയാകുന്നുവെന്നും റിഷഭ് പന്തിന്റെ ഡി.ആർ.എസ് റിവ്യൂ പലപ്പോഴും പരാജയപെടുന്നുണ്ടെന്നും ഇന്ത്യൻ ടീമിനോട് അടുത്ത വൃത്തങ്ങൾ വെളിപ്പെടുത്തി.

സൗത്ത് ആഫ്രിക്കക്കെതിരെ ഈ അടുത്ത കഴിഞ്ഞ ടി20 പരമ്പരയിലും റിഷഭ് പന്തിന്റെ പ്രകടനം മോശമായിരുന്നു. 4, 19 റൺസുകളാണ് രണ്ട് മത്സരങ്ങളിൽ നിന്ന് പന്തിന് നേടാനായത്. ഇതോടെയാണ് റിഷഭ് പന്തിനെ മാറ്റി സാഹയെ വിക്കറ്റ് കീപ്പർ ആക്കാൻ ഇന്ത്യൻ മാനേജ്‌മന്റ് ആലോചിക്കുന്നത്. നിലവിൽ സെലക്ഷൻ കമ്മിറ്റിക്ക് റിഷഭ് പന്തിന് ഒരു അവസരം കൂടി നല്കാൻ താല്പര്യം ഉണ്ടെങ്കിലും ഇന്ത്യൻ ടീം പരിശീലകൻ രവി ശാസ്ത്രിക്കും ക്യാപ്റ്റൻ വിരാട് കോഹ്‌ലിക്കും സാഹ പരമ്പരയുടെ തുടക്കം മുതൽ അവസരം നൽകാനാണ് താല്പര്യം

Advertisement