മാച്ച് ഫീ മുഴുവൻ ഭൂകമ്പത്തിൽ അകപെട്ടവർക്ക് നൽകുമെന്ന് ഷദാബ് ഖാൻ

ശ്രീലങ്കൻ ടീമിന്റെ പര്യടനത്തിന് ലഭിക്കുന്ന മാച്ച് ഫീ മുഴുവൻ പാകിസ്ഥാനിൽ ഉണ്ടായ ഭൂകമ്പത്തിൽ അകപെട്ടവർക്ക് നൽകുമെന്ന് അറിയിച്ച് പാകിസ്ഥാൻ ഓൾ റൗണ്ടർ ഷദാബ് ഖാൻ. കഴിഞ്ഞ ദിവസമാണ് പാകിസ്ഥാനിൽ ഭൂകമ്പമുണ്ടായത്. തുടർന്നാണ് താരം ശ്രീലങ്കൻ പര്യടനത്തിൽ ലഭിക്കുന്ന മാച്ച് ഫീ മുഴുവൻ ഭൂകമ്പത്തിൽ അകപെട്ടവർക്കുവേണ്ടി നൽകുമെന്ന് അറിയിച്ചത്.  ഭൂകമ്പത്തിൽ 37 പേർ മരിക്കുകയും 500ൽ പരം പേർക്ക് പരിക്ക് പറ്റുകയും ചെയ്തിരുന്നു.

സ്വന്തം രാജ്യത്ത് ആദ്യമായി പാകിസ്ഥാനെ പ്രതിനധികരിച്ച് കളിക്കുന്നതിൽ അഭിമാനമുണ്ടെന്നും 2009ന് ശേഷം പാകിസ്താനിൽ നടക്കുന്ന ആദ്യ ഏകദിന ടൂർണമെന്റിന് ആരാധകരുടെ മികച്ച പിന്തുണ നൽകണമെന്നും ഷദാബ് ഖാൻ പറഞ്ഞു. 2009ൽ നടന്ന ശ്രീലങ്കൻ ടീമിനെതിരായ തീവ്രാവദി ആക്രമണത്തിന് ശേഷം ആദ്യമായിട്ടാണ് പാകിസ്ഥാനിൽ വെച്ച് ഒരു ഏകദിന മത്സരം നടക്കുന്നത്. ശ്രീലങ്കയുമായി മൂന്ന് ടി20 മത്സരങ്ങളും മൂന്ന് ഏകദിന മത്സരങ്ങളും പാകിസ്ഥാൻ കളിക്കും.

Previous articleലീഗ് കപ്പ് പ്രീക്വാർട്ടറിൽ വമ്പൻ പോരാട്ടങ്ങൾ!!
Next articleസൗത്ത് ആഫ്രിക്കക്കെതിരെ റിഷഭ് പന്തിന് പകരം സാഹ