സെമി ഫൈനലിൽ എത്തുന്ന ടീമുകളെ പ്രവചിച്ച് സച്ചിൻ ടെണ്ടുൽക്കർ

Photo:Twitter/@BCCI

ഇംഗ്ലണ്ടിലും വെയ്ൽസിലും നടക്കുന്ന ലോകകപ്പിൽ സെമി ഫൈനൽ ഉറപ്പിക്കുന്ന ടീമുകളെ പ്രവചിച്ച് ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ ആതിഥേയരായ ഇംഗ്ലണ്ടിന് പുറമെ ഇന്ത്യയും ഓസ്ട്രേലിയയും സെമിയിൽ എത്തുമെന്നാണ് സച്ചിൻ പ്രവചിച്ചത്. നാലാമത് സെമിയിൽ എത്തുന്ന ടീം പാകിസ്ഥാനോ ന്യൂസിലാൻഡോ ആയിരിക്കുമെന്നും സച്ചിൻ പറഞ്ഞു.

ഇവർക്ക് പുറമെ ബംഗ്ളദേശും സൗത്ത് ആഫ്രിക്കയും വിൻഡീസും സെമി ഫൈനലിൽ എത്താൻ സാധ്യതയുള്ളവരാണെന്നും സച്ചിൻ ടെണ്ടുൽക്കർ പറഞ്ഞു. ഇംഗ്ലണ്ടിൽ നടക്കുന്ന ടൂർണമെന്റിൽ ഏറ്റവും കൂടുതൽ വിജയ സാധ്യത കല്പിക്കപെടുന്ന രണ്ടു ടീമുകളാണ് ഇംഗ്ലണ്ടും ഇന്ത്യയും. അവസാനം കളിച്ച 11 പരമ്പരകൾ ജയിച്ചാണ് ഇംഗ്ലണ്ട് കിരീടത്തിനായി ഇറങ്ങുന്നത്. മെയ് 30ന് ഇംഗ്ലണ്ട് സൗത്ത് ആഫ്രിക്ക പോരാട്ടത്തോടെയാണ് ലോകകപ്പ് തുടങ്ങുക. ജൂൺ 5ന് സൗത്ത് ആഫ്രിക്കക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ ലോകകപ്പ് മത്സരം.