ലോകകപ്പില്‍ ഏത് പൊസിഷനിലും ബാറ്റ് ചെയ്യുവാന്‍ തയ്യാര്‍

ലോകകപ്പ് 2019ല്‍ ഓസ്ട്രേലിയന്‍ നിരയില്‍ താന്‍ ഏത് സ്ഥാനത്തും ബാറ്റ് ചെയ്യുവാന്‍ തയ്യാറാണെന്ന് അറിയിച്ച് ഷോണ്‍ മാര്‍ഷ്. ലോകകപ്പ് സ്ക്വാഡിലേക്ക് ഡേവിഡ് വാര്‍ണറും സ്റ്റീവന്‍ സ്മിത്തും തിരികെ എത്തിയതോടെ ഷോണ്‍ മാര്‍ഷിനോ ഉസ്മാന്‍ ഖവാജയ്ക്കോ ആര്‍ക്കോ ഒരാള്‍ക്ക് മാത്രമേ അവസരം ലഭിയ്ക്കുകള്ളുവെന്ന സ്ഥിതിയാണ് ഓസ്ട്രേലിയന്‍ ടീമിനുള്ളത്.

ഇന്നലെ വിന്‍ഡീസിനെതിരെയുള്ള അനൗദ്യോഗിക സന്നാഹ മത്സരത്തില്‍ സ്മിത്തുമായി ചേര്‍ന്ന് താരം അര്‍ദ്ധ ശതകം നേടി പുറത്താകാതെ നിന്നിരുന്നു. അതിനു ശേഷമാണ് താരം ഇത്തരത്തില്‍ പ്രതികരണം നടത്തിയത്. തന്റെ കരിയറില്‍ ഓപ്പണിംഗ് മുതല്‍ ആറാം നമ്പര്‍ വരെ താന്‍ ബാറ്റ് ചെയ്തിട്ടുണ്ട്. അതിനാല്‍ തന്നെ താന്‍ ഏത് പൊസിഷനിലും ബാറ്റ് ചെയ്യുവാന്‍ തയ്യാറാണെന്ന് ഷോണ്‍ മാര്‍ഷ് പറഞ്ഞു.

ഇംഗ്ലണ്ടിനെതിരെ നടന്ന പരമ്പരയില്‍ ഓസ്ട്രേലിയ 5-0നു പരാജയപ്പെട്ടുവെങ്കിലു മാര്‍ഷ് 288 റണ്‍സുമായി ടീമിന്റെ ടോപ് സ്കോറര്‍ ആയിരുന്നുവുള്ളു. ഇന്ത്യയ്ക്കെതിരെയുള്ള പരമ്പരയില്‍ മികവ് പുലര്‍ത്തിയതിനാല്‍ ഉസ്മാന്‍ ഖവാജയ്ക്കാണ് നിലവില്‍ ടീമില്‍ സ്ഥാനം നേടുവാന്‍ കൂടുതല്‍ സാധ്യത.