ക്രിക്കറ്റിനോടുള്ള അഭിനിവേശം ഒന്നു കൊണ്ട് മാത്രം കുറെയധികം ആളുകളെ പ്രചോദിപ്പിച്ച ആ മഹാന് ആശംസകള്‍ – സച്ചിനുള്ള പിറന്നാള്‍ ആശംസയുമായി കോഹ്‍ലി ട്വിറ്ററില്‍

ക്രിക്കറ്റ് ഇതിഹാസവും ഇന്ത്യന്‍ മുന്‍ സൂപ്പര്‍ താരവുമായ സച്ചിന്‍ ടെണ്ടുല്‍ക്കറിന് പിറന്നാളാശംസ നല്‍കി ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‍ലി. ട്വിറ്ററിലൂടെയാണ് താരം ആശംസ അറിയിച്ചത്. കൊറോണയായതിനാല്‍ ജന്മദിനം ആഘോഷമാക്കേണ്ടതില്ലെന്നാണ് സച്ചിന്റെ തീരുമാനം. കൊറോണ വ്യാപനത്തെ പ്രതിരോധിക്കുന്നതിന് വേണ്ടിയുള്ള മുന്‍നിര പോരാട്ടകരുടെ ആദരസൂചകമായാണ് സച്ചിന്‍ ഈ തീരുമാനം എടുത്തത്.

എന്നാല്‍ വിരാട് കോഹ്‍ലിയും മറ്റു കുറെയധികം താരങ്ങളില്‍ നിന്ന് സച്ചിന് ഇന്ന് ആശംസ കിട്ടി. ഐപിഎലിലെ മത്സരങ്ങളില്‍ ഒന്നിന്റെ പടം എടുത്താണ് കോഹ്‍ലി സച്ചിന് ആശംസ അറിയിച്ചത്. ക്രിക്കറ്റിനോടുള്ള സച്ചിന്റെ അഭിനിവേശം മാത്രം കണ്ട് വളരെയധികം താരങ്ങള്‍ ക്രിക്കറ്റിലേക്ക് കടന്നുവന്നുവെന്ന് ആശംസ സന്ദേശത്തില്‍ വിരാട് വ്യക്തമാക്കി.

വിരാട് കോഹ്‍ലിയ്ക്ക് പുറമെ സൗരവ് ഗാംഗുലി, രവി ശാസ്ത്രി, യുവരാജ് സിംഗ്, സേവാഗ് എന്നിങ്ങനെ പലരും സോഷ്യല്‍ മീഡിയയിലൂടെ ആശംസകള്‍ കൈമാറിയിട്ടുണ്ട്.