ആ രണ്ട് പോയിന്റുകള്‍ വിട്ട് നല്‍കി പാക്കിസ്ഥാനെ സഹായിക്കുന്നതിനോട് യോജിപ്പില്ല

പല മുന്‍ ഇന്ത്യന്‍ താരങ്ങളുടെയും അഭിപ്രായത്തോട് വിയോജിപ്പ് പ്രകടിപ്പിച്ച് സച്ചിന്‍ ടെണ്ടുല്‍ക്കര്‍. പുല്‍വാമ ഭീകരാക്രമണത്തില്‍ 40 ഇന്ത്യന്‍ സിആര്‍പിഎഫ് ജവാന്മാരുടെ വീരമൃത്യുവിനു ശേഷം ഇന്ത്യ പാക്കിസ്ഥാന്‍ ലോകകപ്പ് മത്സരം ബഹിഷ്കരിക്കണമെന്ന ആഹ്വാനങ്ങള്‍ക്കിടയില്‍ അത് ചെയ്യുന്നതിനോട് തനിക്ക് എതിരഭിപ്രായമാണെന്ന് പറ‍ഞ്ഞ് മാസ്റ്റര്‍ ബ്ലാസ്റ്റര്‍.

ഇന്ത്യ എന്നും ലോകകപ്പില്‍ പാക്കിസ്ഥാനെ നിഷ്പ്രഭമാക്കിയിട്ടുണ്ട്. ഇത്തവണയും അതിനു ടീമിനു ആവും. ആ രണ്ട് പോയിന്റുകള്‍ വെറുതേ വിട്ട് നല്‍കി പാക്കിസ്ഥാനെ ടൂര്‍ണ്ണമെന്റില്‍ സഹായിക്കുന്ന നടപടിയോട് തനിക്ക് വ്യക്തിപരമായി യോജിപ്പില്ലെന്നാണ് സച്ചിന്‍ വ്യക്തമാക്കിയത്.

Previous articleശ്രീലങ്കയ്ക്ക് ജയിക്കുവാന്‍ 197 റണ്‍സ്, രണ്ടാം ദിവസം ഇതുവരെ വീണത് 17 വിക്കറ്റ്
Next articleഇന്ത്യയുടെ അവസാന പ്രതീക്ഷയും അസ്തമിച്ചു, മുഗ്ധ അഗ്രേ പുറത്ത്