കോവിഡ് പ്രൊട്ടോക്കോള്‍ ലംഘനം, സൗത്ത് ഓസ്ട്രേലിയന്‍ താരങ്ങള്‍ക്കെതിരെ അന്വേഷണം

Southaustralia

ഷെഫീൽഡ് ഷീൽഡ് മത്സരത്തിന് ശേഷം നൈറ്റ് ക്ലബിൽ കോവിഡ് മാനദണ്ഡം ലംഘിച്ച് എത്തിയ സൗത്ത് ഓസ്ട്രേലിയന്‍ താരങ്ങള്‍ക്കെതിരെ അന്വേഷണം. ക്യൂന്‍സ്‍ലാന്‍ഡിനെതിരെയുള്ള മത്സരത്തിന് ശേഷമാണ് നൈറ്റ് ക്ലബിൽ നൃത്തം ചവിട്ടിയത്.

പത്തോളം താരങ്ങളെ നൈറ്റ് ക്ലബിൽ നിന്ന് പുറത്തേക്ക് പോകുവാന്‍ ക്ലബ് അധികാരികള്‍ ആവശ്യപ്പെടേണ്ട തരത്തിലുള്ള ലംഘനമാണ് ഇവര്‍ നടത്തിയതെന്നാണ് സൗത്ത് ഓസ്ട്രേലിയന്‍ പോലീസ് അറിയിച്ചത്.

ഔദ്യോഗികമായി പരാതി ലഭിച്ചിട്ടില്ലെങ്കിലും സൗത്ത് ഓസ്ട്രേലിയന്‍ ക്രിക്കറ്റ് അസോസ്സിയേഷന്‍ ഈ സംഭവത്തിന്മേൽ അന്വേഷണം പ്രഖ്യാപിക്കുകയാണെന്നാണ് അറിയുന്നത്.

Previous articleമോനാങ്ക് പട്ടേൽ യുഎസ്എയുടെ ടി20 നായകന്‍
Next articleമാഞ്ചസ്റ്റർ യുണൈറ്റഡ് ഉടമകൾ ഐ പി എല്ലിലേക്ക്, പുതിയ ക്ലബിനായി രംഗത്ത്