ഫാഫ് ഡു പ്ലെസിയ്ക്ക് ശതകം, ലീഡ് നേടി ദക്ഷിണാഫ്രിക്ക

Fafduplessis
- Advertisement -

ശ്രീലങ്കയ്ക്കെതിരെ മികച്ച സ്കോറിലേക്ക് നീങ്ങി ദക്ഷിണാഫ്രിക്ക. സെഞ്ചൂറിയണ്‍ ടെസ്റ്റിന്റെ മൂന്നാം ദിവസം ലഞ്ചിനായി ടീമുകള്‍ പിരിയുമ്പോള്‍ ദക്ഷിണാഫ്രിക്ക 435/5 എന്ന നിലയിലാണ്. മുന്‍ നായകന്‍ ഫാഫ് ഡു പ്ലെസി തന്റെ ശതകം പൂര്‍ത്തിയാക്കി നില്‍ക്കുമ്പോള്‍ 18 റണ്‍സുമായി വിയാന്‍ മുള്‍ഡര്‍ ആണ് ക്രീസില്‍ ഒപ്പമുള്ളത്. ഫാഫ് 112 റണ്‍സ് നേടിയിട്ടുണ്ട്.

ടെംബ ബാവുമയുടെ വിക്കറ്റാണ് ആതിഥേയര്‍ക്ക് നഷ്ടമായത്. 71 റണ്‍സ് നേടിയ താരത്തെ ദസുന്‍ ഷനകയാണ് പുറത്താക്കിയത്. 179 റണ്‍സിന്റെ കൂട്ടുകട്ടാണ് ഡു പ്ലെസിയും ടെംബ ബാവുമയും ചേര്‍ന്ന് നേടിയത്. ദക്ഷിണാഫ്രിക്കയ്ക്ക് ഇപ്പോള്‍ 39 റണ്‍സിന്റെ ലീഡാണ് കൈവശമുള്ളത്.

Advertisement