മാഞ്ചസ്റ്റർ സിറ്റിയുടെ ഫിൽ ഫോഡനെ ലക്ഷ്യമിട്ട് റയൽ മാഡ്രിഡ്

20201228 120845
Credit: Twitter
- Advertisement -

അടുത്ത സീസണു വേണ്ടി ഇംഗ്ലണ്ടിന്റെ ഒരു മികച്ച അറ്റാക്കിംഗ് മിഡ്ഫീൽഡറെ ലക്ഷ്യമിട്ടിരിക്കുക ആണ് റയൽ മാഡ്രിഡ്. മാഞ്ചസ്റ്റർ സിറ്റിയുടെ യുവതാരം ഫിൽ ഫോഡൻ ആണ് റയൽ മാഡ്രിഡിലേക്ക് പോകും എന്ന് അഭ്യൂഹങ്ങൾ ഉയരുന്നത്. മാഞ്ചസ്റ്റർ സിറ്റി അവരുടെ ഭാവി ആയി കണുന്ന താരമാണ് ഫോഡൻ. പെപ് ഗ്വാർഡിയോളയുടെ ഇഷ്ട താരവുമാണ്. എന്നാൽ ഫോഡൻ മാഞ്ചസ്റ്റർ സിറ്റിയിൽ സ്ഥിരമായി ആദ്യ ഇലവനിൽ കളിക്കുന്നില്ല. അത് താരത്തെ ക്ലബ് വിടാൻ പ്രേരിപ്പിക്കും എന്ന് റയൽ മാഡ്രിഡ് കരുതുന്നു.

എന്നാൽ സിറ്റിയിൽ നിന്ന് ഫോഡനെ വാങ്ങണം എങ്കിൽ റയൽ മാഡ്രിഡ് വൻ തുക തന്നെ നൽകേണ്ടി വരും. സിറ്റിയിലൂടെ വളർന്നു വന്ന ഫോഡൻ ക്ലബ് വിടാൻ തയ്യാറാകുമോ എന്നതും സംശയമാണ്. ക്ലബിൽ ഡേവിഡ് സിൽവ ഉപേക്ഷിച്ച പൊസിഷൻ ഇനി ഫോഡൻ ആണ് ഏറ്റെടുക്കേണ്ടത് എന്ന് അടുത്ത കാലത്ത് ഗ്വാർഡിയോള പറഞ്ഞിരുന്നു. ഇംഗ്ലണ്ടിലെ ഏറ്റവും മികച്ച യുവ ടാലന്റിൽ ഒന്നാണ് ഫോഡൻ‌

Advertisement