സ്കോറുകള്‍ ഒപ്പത്തിനൊപ്പം, ജാക്ക് ലീഷിനും ജേസണ്‍ റോയിയ്ക്കും അര്‍ദ്ധ ശതകങ്ങള്‍

അയര്‍ലണ്ടിന്റെ സ്കോറിന് ഒപ്പമെത്തി ഉച്ച ഭക്ഷണത്തിനായി പിരിഞ്ഞ് ഇംഗ്ലണ്ട്. റോറി ബേണ്‍സിനെ നഷ്ടമായ ശേഷം 96 റണ്‍സ് രണ്ടാം വിക്കറ്റ് കൂട്ടുകെട്ടുമായി ജേസണ്‍ റോയിയും ജാക്ക് ലീഷും ക്രീസില്‍ നിലയുറപ്പിച്ചതോടെ ഉച്ച ഭക്ഷണത്തിന് പിരിയുമ്പോള്‍ ഇംഗ്ലണ്ട് 122/1 എന്ന നിലയിലാണ്. ആദ്യ ഇന്നിംഗ്സില്‍ 85 റണ്‍സിന് പുറത്തായ ശേഷം 207 റണ്‍സിന് ഇംഗ്ലണ്ട് അയര്‍ലണ്ടിനെ പുറത്താക്കിയിരുന്നു. ഇപ്പോള്‍ ഇരു ടീമുകളുടെയും സ്കോറുകള്‍ ഒപ്പത്തിനൊപ്പമാണ്.

ജാക്ക് ലീഷ് 60 റണ്‍സ് നേടി തന്നെ ഏല്പിച്ച നൈറ്റ് വാച്ച്മാന്‍ ദൗത്യത്തിലും മികച്ച പ്രകടനം പുറത്തെടുത്തപ്പോള്‍ അതിവേഗത്തിലാണ് ജേസണ്‍ റോയിയുടെ സ്കോറിംഗ്. 48 പന്തില്‍ നിന്ന് 52 റണ്‍സുമായാണ് താരം ക്രീസില്‍ നില്‍ക്കുന്നത്.

Loading...