റോയ് കൈയയ്ക്ക് ബൗളിംഗിൽ വിലക്ക്

Roykaia

സിംബാബ്‍വേയുടെ റോയ് കൈയയ്ക്ക് ബൗളിംഗിൽ വിലക്ക് കല്പിച്ച് ഐസിസി. കഴിഞ്ഞ മാസം ബംഗ്ലാദേശിനെതിരെ നടന്ന ഏക ടെസ്റ്റ് മത്സരത്തിലാണ് താരത്തിന്റെ ആക്ഷന്‍ റിപ്പോര്‍ട്ട് ചെയ്തത്. മത്സരത്തിൽ താരം 23 ഓവര്‍ എറിഞ്ഞിരുന്നു. ഇന്ന് ഇപ്പോള്‍ പരിശോധനയ്ക്ക് ശേഷം ഐസിസി താരത്തിനെ ബൗളിംഗിൽ നിന്ന് വിലക്കുകയാണെന്ന് അറിയിക്കുകയായിരുന്നു.

അനുവദനീയമായ 15 ഡിഗ്രിയിലും കൂടുതൽ അദ്ദേഹത്തിന്റെ ബൗളിംഗ് ആക്ഷന്‍ പോകുന്നുമണ്ടെന്നാണ് കണ്ടെത്തൽ. തന്റെ ആക്ഷന്‍ മാറ്റിയ ശേഷം താരത്തിന് വീണ്ടും ഐസിസിയെ സമീപിക്കാവുന്നതാണ്.

അന്താരാഷ്ട്ര ക്രിക്കറ്റിൽ താരത്തെ വിലക്കിയിട്ടുണ്ടെങ്കിലും സിംബാബ്‍വേ ക്രിക്കറ്റ് ബോര്‍ഡിന്റെ അനുമതിയോടെ താരത്തിന് ആഭ്യന്തര ക്രിക്കറ്റിൽ ബൗളിംഗ് തുടരാമെന്ന് ഐസിസി അറിയിച്ചിട്ടുണ്ട്.

Previous articleധാക്കയിലെത്തിയ ഫിന്‍ അല്ലെന്‍ കോവിഡ് പോസിറ്റീവ്
Next articleസൗളിനായി മാഞ്ചസ്റ്റർ ചെൽസി യുദ്ധം