ധാക്കയിലെത്തിയ ഫിന്‍ അല്ലെന്‍ കോവിഡ് പോസിറ്റീവ്

Finnallen

ധാക്കയിലെത്തിയ ന്യൂസിലാണ്ട് താരം ഫിന്‍ അല്ലെന്‍ കോവിഡ് പോസിറ്റീവ്. ധാക്കയിലെത്തി 48 മണിക്കൂറിന് ശേഷമാണ് താരം കോവിഡ് പോസിറ്റീവ് ആയി മാറിയതെന്ന് ന്യൂസിലാണ്ട് ക്രിക്കറ്റ് അറിയിച്ചു. താരം ഇംഗ്ലണ്ടിൽ ബിര്‍മ്മിംഗാം ഫീനിക്സിന് വേണ്ടി ദി ഹണ്ട്രെഡിൽ കളിച്ച ശേഷം അവിടെ നിന്ന് നെഗറ്റീവ് ഫലം ലഭിച്ച ശേഷമാണ് ബംഗ്ലാദേശിലേക്ക് തിരിച്ചത്.

രണ്ട് ഡോസ് വാക്സിനും എടുത്തതാണെങ്കിലും താരത്തിന് ചെറിയ രോഗ ലക്ഷണങ്ങള്‍ ഉണ്ട്. ഇപ്പോള്‍ ബംഗ്ലാദേശ് ചീഫ് മെഡിക്കൽ ഓഫീസറുടെ ചികിത്സയിലാണ് ഫിന്‍ അല്ലെന്‍. ധാക്കയിലേക്ക് ഓക്ലാന്‍ഡിൽ നിന്ന് യാത്ര ചെയ്യുന്ന മറ്റു താരങ്ങള്‍ ധാക്കയിലെത്തിയ ശേഷം മൂന്ന് ദിവസത്തെ റൂം ക്വാറന്റീന്‍ ഇരിക്കണം.

അഞ്ച് ടി20 മത്സരങ്ങളിലാണ് ന്യൂസിലാണ്ട് ബംഗ്ലാദേശിനെതിരെ കളിക്കുക. സെപ്റ്റംബര്‍ 1ന് ആണ് പരമ്പര ആരംഭിക്കുന്നത്.

Previous articleറോബർട്സണ് ലിവർപൂളിൽ പുതിയ കരാർ
Next articleറോയ് കൈയയ്ക്ക് ബൗളിംഗിൽ വിലക്ക്