അലിസ്റ്റര്‍ കുക്കിന് ശേഷം ഇംഗ്ലണ്ടിനായി ആയിരം റണ്‍സ് നേടുന്ന ഇംഗ്ലണ്ട് ഓപ്പണറായി റോറി ബേണ്‍സ്

ഇംഗ്ലണ്ടിന് വേണ്ടി ടെസ്റ്റ് ക്രിക്കറ്റില്‍ ആയിരം റണ്‍സ് തികച്ച് റോറി ബേണ്‍സ്. അലിസ്റ്റര്‍ കുക്കിന് ശേഷം ഇംഗ്ലണ്ടിനായി ഒരു ഓപ്പണര്‍ ഈ നേട്ടം കൊയ്യുന്നത് ആദ്യമായിട്ടാണ്. ബേണ്‍സ് ആയിരം റണ്‍സ് തികയ്ക്കുന്ന 28ാമത്തെ ഇംഗ്ലണ്ട് ഓപ്പണര്‍ ആണ്. ഇംഗ്ലണ്ട് ഏറെക്കാലമായി നേരിടുന്ന ഓപ്പണിംഗിലെ പ്രതിസന്ധിയ്ക്ക് പരിഹാരമായി താരം മാറിയേക്കുമെന്നാണ് ഏവരുടെയും പ്രതീക്ഷ.

മത്സരത്തിന്റെ 19ാം ഓവറില്‍ ജേസണ്‍ ഹോള്‍ഡര്‍ക്കെതിരെ സിംഗിള്‍ നേടിയാണ് ബേണ്‍സ് ഈ നേട്ടം സ്വന്തമാക്കിയത്. നേട്ടം കൈവരിക്കുമ്പോള്‍ താരം 21 റണ്‍സാണ് നേടിയിട്ടുള്ളത്.

 

Previous articleകായ് ഹവേർട്സ് ട്രാൻസ്ഫർ റിക്വസ്റ്റ് നൽകും, ചെൽസി തന്നെ ലക്ഷ്യം
Next articleഐപിഎല്‍ ആതിഥേയത്വം വഹിക്കാമെന്ന് പറഞ്ഞിട്ടില്ല – ന്യൂസിലാണ്ട്