ഇംഗ്ലണ്ടിന് നാല് വിക്കറ്റ് നഷ്ടം, ഇന്ത്യയ്ക്ക് വിലങ്ങ് തടിയായി ജോ റൂട്ട്

Indiaroot

272 റൺസ് വിജയ ലക്ഷ്യം തേടിയിറങ്ങിയ ഇംഗ്ലണ്ടിനെ 67/4 എന്ന നിലയില്‍ ഒതുക്കി ഇന്ത്യ. അവസാന സെഷനിൽ ആറ് വിക്കറ്റ് ഇന്ത്യ നേടേണ്ടപ്പോള്‍ ജോ റൂട്ട് ഇംഗ്ലണ്ടിന് വേണ്ടി നിലയുറപ്പിച്ച് ഇരിക്കുകയാണ്. 38 ഓവറുകളാണ് ഇന്ന് മത്സരത്തിന്റെ അവസാന ദിവസം അവശേഷിക്കുന്നത്.

ജയത്തിനായി ഇംഗ്ലണ്ട് ഇനിയും 205 റൺസ് നേടണം എന്നാൽ മത്സരം സമനിലയിലവസാനിപ്പിക്കുവാനാവും അവരുടെ ശ്രമം. ഇഷാന്ത് ശര്‍മ്മ ഇന്ത്യയ്ക്കായി രണ്ട് വിക്കറ്റ് നേടി. ഇരു ഓപ്പണര്‍മാരും പൂജ്യത്തിന് പുത്തായപ്പോള്‍ ജോ റൂട്ട് 33 റൺസുമായി ക്രീസിലുണ്ട്.

Previous articleമാഞ്ചസ്റ്റർ യുണൈറ്റഡ് യുവതാരം ഏഥൻ ലയർഡ് സ്വാൻസിയിൽ
Next articleമാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം കിരീടങ്ങൾ നേടുക ആണ് ലക്ഷ്യം എന്ന് വരാനെ