ഷമിയുടെ ഇരട്ട വിക്കറ്റ്, ഇംഗ്ലണ്ടിനെ മുന്നോട്ട് നയിച്ച് അര്‍ദ്ധ ശതകവുമായി ജോ റൂട്ട്

എഡ്ജ്ബാസ്റ്റണില്‍ ടീമുകള്‍ ചായയ്ക്കായി പിരിയുമ്പോള്‍ ഇംഗ്ലണ്ട് 163/3 എന്ന നിലയില്‍. ആദ്യ സെഷനില്‍ 83/1 എന്ന നിലയിലായിരുന്ന ഇംഗ്ലണ്ടിനു 15 റണ്‍സ് കൂടി നേടുന്നതിനിടയില്‍ കീറ്റണ്‍ ജെന്നിംഗ്സിനെ(42) നഷ്ടമായി. ഏറെ വൈകാതെ ദാവീദ് മലനെയും(8) ഇംഗ്ലണ്ടിനു നഷ്ടമായി. ഇരു വിക്കറ്റുകളും വീഴ്ത്തിയത് മുഹമ്മദ് ഷമിയായിരുന്നു.

112/3 എന്ന നിലയില്‍ നിന്ന് ജോ റൂട്ടിനൊപ്പം ചേര്‍ന്ന ജോണി ബൈര്‍സ്റ്റോ മികച്ച രീതിയില്‍ ഇന്ത്യന്‍ ബൗളര്‍മാരെ നേരിട്ട് ചായ വരെ കൂടുതല്‍ നഷ്ടമില്ലാതെ ഇംഗ്ലണ്ടിനെ എത്തിക്കുകയായിരുന്നു. ഇതിനിടെ തന്റെ അര്‍ദ്ധ ശതകം ജോ റൂട്ട് പൂര്‍ത്തിയാക്കി. ചായയ്ക്ക് പിരിയുമ്പോള്‍ ജോ റൂട്ട് 65 റണ്‍സും ബൈര്‍സ്റ്റോ 27 റണ്‍സുമായി ക്രീസില്‍ നില്‍ക്കുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial