ട്വി20യിൽ ഏറ്റവും കൂടുതൽ അർധ സെഞ്ച്വറികൾ, കോഹ്ലിയെ മറികടന്ന് രോഹിത് ശർമ്മ

- Advertisement -

ഇന്ന് ന്യൂസിലൻഡിനെതിരായ പരമ്പരയിലെ അഞ്ചാം ട്വി20 മത്സരത്തിൽ അർധ സെഞ്ച്വറി നേടിയതോടെ പുതിയ റെക്കോർഡ് ഇട്ടിരിക്കുകയാണ് ഹിറ്റ്മാൻ രോഹിത് ശർമ്മ. ഇന്നത്തെ അർധ സെഞ്ച്വറിയോടെ അന്താരാഷ്ട്രതലത്തിൽ ട്വി20യിൽ ഏറ്റവും കൂടുതൽ അർധ സെഞ്ച്വറികൾ നേടുന്ന താരമായി രോഹിത് ശർമ്മ മാറി. രോഹിതിന്റെ ഇന്ത്യക്കായുള്ള 25ആം ട്വി20 അർധ സെഞ്ച്വറി ആയിരുന്നു ഇത്.

24 അർധ സെഞ്ച്വറികൾ ഉള്ള ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ റെക്കോർഡാണ് രോഹിത് ശർമ്മ മറികടന്നത്. 41 പന്തിൽ 60 റൺസ് എടുത്ത രോഹിത് ശർമ്മ ഇന്ന് പരിക്കേറ്റ് റിട്ടയർ ചെയ്യുകയായിരുന്നു.

Most 50+ scores in T20Is :

25 – Rohit Sharma
24 – Virat Kohli
17 – Martin Guptill/ Paul Stirling
16 – David Warner

Advertisement