എഡ്ജ്ബാസ്റ്റൺ ടെസ്റ്റ് രോഹിതിന് നഷ്ടമാകും, ബുംറ നയിക്കും

ഇന്ത്യയെ ഇംഗ്ലണ്ടിനെതിരെയുള്ള മാറ്റി വെച്ച അഞ്ചാം ടെസ്റ്റിൽ ജസ്പ്രീത് ബുംറ നയിക്കും. ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ കോവിഡ് ബാധിച്ചതിനാൽ ഈ ടെസ്റ്റിൽ കളിക്കില്ല എന്നാണ് അറിയുന്നത്.

ജൂലൈ 1ന് ആണ് എഡ്ജ്ബാസ്റ്റൺ ടെസ്റ്റ് ആരംഭിയ്ക്കുന്നത്. നേരത്തെ തന്നെ ഇന്ത്യയ്ക്ക് കെഎൽ രാഹുലിന്റെ സേവനങ്ങള്‍ നഷ്ടമായിരുന്നു. അതിനാൽ തന്നെ ക്യാപ്റ്റന്‍സി ദൗത്യം ജസ്പ്രീത് ബുംറയിലേക്ക് എത്തുകയായിരുന്നു.

രോഹിത്തിന് പകരക്കാരനെന്ന നിലയിൽ ഇന്ത്യ മയാംഗ് അഗര്‍വാളിനെ ടീമിലുള്‍പ്പെടുത്തിയിരുന്നു. കഴിഞ്ഞ് വര്‍ഷം നടന്ന പരമ്പരയിലെ ആദ്യ അഞ്ച് മത്സരങ്ങളിൽ 368 റൺസുമായി രോഹിത് ശര്‍മ്മ ആയിരുന്നു ഇന്ത്യയുടെ ഏറ്റവും മികച്ച താരം.