ടെസ്റ്റ് ടീമിലെ വൈറ്റ് ബോള്‍ താരങ്ങളെ രണ്ടാം ടി20 മുതലേ പരിഗണിക്കുകയുള്ളുവെന്ന് സൂചന

Sports Correspondent

അയര്‍ലണ്ടിനെതിരെ കളിച്ച ടി20 ടീമിനെയാവും ഇംഗ്ലണ്ടിനെതിരെയുള്ള ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ കളിപ്പിക്കുകയെന്ന് റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ ടെസ്റ്റ് ടീമിലെ പ്രധാന വൈറ്റ് ബോള്‍ താരങ്ങളെ ടീമിലേക്ക് രണ്ടാം ടി20 മുതൽ മാത്രമേ പരിഗണിക്കുകയുള്ളുവെന്നാണ് ലഭിയ്ക്കുന്ന വിവരം.

ജൂലൈ 1ന് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള എഡ്ജ്ബാസ്റ്റൺ ടെസ്റ്റ് ആരംഭിയ്ക്കും. ജൂലൈ 1നും ജൂലൈ 3നും ഇന്ത്യ രണ്ട് ടി20 സന്നാഹ മത്സരങ്ങള്‍ കളിക്കുന്നുണ്ട്. ഇതിന് ശേഷം ജൂലൈ 7ന് ആണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ആദ്യ ടി20 നടക്കുന്നത്.

ടെസ്റ്റ് മത്സരം കഴിഞ്ഞ് രണ്ട് ദിവസത്തിനുള്ളിൽ പരമ്പര ആരംഭിയ്ക്കുന്നതിനാൽ തന്നെ ജൂലൈ 9ന് ആരംഭിയ്ക്കുന്ന രണ്ടാം ടി20 മുതലേ രോഹിത് ശര്‍മ്മ, ജസ്പ്രീത് ബുംറ, വിരാട് കോഹ്‍ലി, ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ എന്നിവരെ പരിഗണിക്കുകയുള്ളുവെന്നാണ് അറിയുന്നത്.