ഡി കോക്കിനെ നഷ്ടമായ ശേഷം മുംബൈയെ മുന്നോട്ട് നയിച്ച് രോഹിത് – സൂര്യകുമാര്‍ കൂട്ടുകെട്ട്

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ആദ്യം ബാറ്റ് ചെയ്യുന്ന മുംബൈ ഇന്ത്യന്‍സിന് പവര്‍പ്ലേ അവസാനിക്കുമ്പോള്‍ 59 റണ്‍സ്. ഇന്ന് ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ മുംബൈയ്ക്ക് രണ്ടാം ഓവറില്‍ ക്വിന്റണ്‍ ഡി കോക്കിനെ നഷ്ടമായി. ഒരു റണ്‍സ് നേടിയ താരത്തെ ശിവം മാവിയാണ് പുറത്താക്കിയത്. എന്നാല്‍ പിന്നീട് മികച്ച ബാറ്റിംഗ് പ്രകടനമാണ് സൂര്യകുമാര്‍ യാദവും ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും പുറത്തെടുത്തത്.

ഇരുവരും ചേര്‍ന്ന് ഇതുവരെ രണ്ടാം വിക്കറ്റില്‍ 28 പന്തില്‍ നിന്ന് 51 റണ്‍സ് നേടിയിട്ടുണ്ട്. സൂര്യകുമാര്‍ യാദവ് 29 റണ്‍സും രോഹിത് ശര്‍മ്മ 27 റണ്‍സും നേടിയാണ് ടീം സ്കോര്‍ മുന്നോട്ട് നയിച്ചത്.

Previous articleഇതിഹാസം രചിച്ച ആറു വർഷം, സുവാരസ് ഇതിലും മികച്ച വിടവാങ്ങൽ അർഹിച്ചിരുന്നു
Next articleവിസെന്റ് ഗോമസ്, ഐ എസ് എല്ലിലെ ഈ സീസണിലെ ഏറ്റവും മികച്ച ട്രാൻസ്ഫറോ?