ഫോമിലേക്ക് ഉയ‍ര്‍ന്നാൽ രോഹിത് ശര്‍മ്മ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇരട്ട ശതകം നേടും – റമീസ് രാജ

രോഹിത്ത് ശ‍‍ര്‍മ്മ ഓപ്പണിംഗിൽ ഇറങ്ങുകയും താരം ഫോമിലേക്കും ഉയര്‍ന്നാൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ താരം ഇരട്ട ശതകം നേടുന്നത് കാണാനാകുമെന്ന് പറ‍ഞ്ഞ് പാക്കിസ്ഥാൻ മുൻ താരം റമീസ് രാജ. താരം നിലയുറപ്പിച്ച് കഴി‍ഞ്ഞാൽ ഒരു ഇരട്ട ശതകം പ്രതീക്ഷിക്കാമെന്നും രോഹിത്തിനൊപ്പം ഗിൽ ഓപ്പൺ ചെയ്യുന്നതാകും ഇന്ത്യയ്ക്ക് നല്ലതെന്നും റമീസ് രാജ പറ‍‍ഞ്ഞു.

Rohitgill

ഇത്തരത്തിലൊരു ഓപ്പണിംഗ് കൂട്ടുകെട്ട് ടീമിനുള്ളപ്പോൾ അവ‍ര്‍ക്ക് അവസരം നൽകുന്നതാണ് ഏറ്റവും നല്ലതെന്നും അതിന്റെ ഗുണം ടീമിന് ലഭിക്കുമെന്നും റമീസ് രാജ വ്യക്തമാക്കി. രോഹിത്തിന്റെയും ശുഭ്മൻ ഗില്ലിന്റെയും ആക്രമണോത്സുക മനോഭാവം ഇന്ത്യൻ ടീമിന് അവരെ പരീക്ഷിക്കുകയാണെങ്കിൽ ഗുണമുണ്ടാകുമെന്നും തന്റെ അഭിപ്രായത്തിലിതായിരിക്കണം ഇന്ത്യയുടെ ഓപ്പണിംഗ് കൂട്ടുകെട്ടെന്നും റമീസ് കൂട്ടിചേ‍‍ര്‍ത്തു.