സെഞ്ച്വറി നേടിയ രോഹിതിനെ അഭിനന്ദിച്ച് സെവാഗും യുവരാജ് സിങ്ങും

Indiarohit

ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിൽ സെഞ്ച്വറി നേടിയ ഇന്ത്യൻ ഓപ്പണർ രോഹിത് ശർമ്മയെ അഭിനന്ദിച്ച് മുൻ ഇന്ത്യൻ താരങ്ങളായ വിരേന്ദർ സെവാഗും യുവരാജ് സിങ്ങും. സോഷ്യൽ മീഡിയയിലൂടെയാണ് സെവാഗും യുവരാജ് സിങ്ങും രോഹിതിനെ അഭിനന്ദിച്ച് രംഗത്തെത്തിയത്.

ഇംഗ്ലണ്ടിനെതിരായ രണ്ടാം ഇന്നിങ്സിൽ രോഹിത് ശർമ്മ 127 റൺസാണ് നേടിയത്. വിദേശത്ത് രോഹിത് ശർമ്മയുടെ ആദ്യ ടെസ്റ്റ് സെഞ്ച്വറി കൂടിയായിരുന്നു ഇംഗ്ലണ്ടിനെതിരെയുള്ളത്. 2013ൽ ടെസ്റ്റിൽ അരങ്ങേറ്റം കുറിച്ചതിന് ശേഷം ഇന്ത്യയിൽ വെച്ച് 7 സെഞ്ച്വറികൾ രോഹിത് ശർമ്മ നേടിയിട്ടുണ്ട്. മൊയീൻ അലിയുടെ പന്തിൽ സിക്സ് അടിച്ചുകൊണ്ടാണ് രോഹിത് ശർമ്മ തന്റെ ആദ്യ വിദേശ സെഞ്ച്വറി പൂർത്തിയാക്കിയത്.

Previous articleതിരിച്ചു വന്നു ജയം കണ്ടു ജ്യോക്കോവിച്ച്, സാഷയും ബരെറ്റിനിയും മുന്നോട്ട്, ഷപവലോവ് പുറത്ത്
Next articleഅഞ്ചാം സ്വർണവുമായി ഇന്ത്യ, ബാഡ്മിന്റണിൽ സ്വർണം നേടി കൃഷ്ണ നഗർ