അഞ്ചാം സ്വർണവുമായി ഇന്ത്യ, ബാഡ്മിന്റണിൽ സ്വർണം നേടി കൃഷ്ണ നഗർ

Screenshot 20210905 114411

ടോക്കിയോ പാരാ ഒളിമ്പിക്സിൽ ഇന്ത്യൻ കുതിപ്പ് തുടരുന്നു. പുരുഷന്മാരുടെ ബാഡ്മിന്റൺ എസ് എച് 6 വിഭാഗത്തിൽ സ്വർണം നേടിയ 22 കാരനായ കൃഷ്ണ നഗർ ഇന്ത്യക്ക് ആയി അഞ്ചാം സ്വർണം ആണ് ഇന്ന് നേടിയത്. ഇതോടെ ടോക്കിയോയിൽ ഇന്ത്യൻ മെഡൽ നേട്ടം 19 ആയി. ഹോംഗ് കോങ്ങിന്റെ ചു മാൻ കാങിനെ മൂന്നു സെറ്റ് നീണ്ട കടുത്ത പോരാട്ടത്തിലൂടെയാണ് ലോക രണ്ടാം നമ്പർ താരം മറികടന്നത്.

ആദ്യ സെറ്റ് 21-17 നു നേടിയ കൃഷ്ണ രണ്ടാം സെറ്റ് പക്ഷെ 16-21 നു കൈവിട്ടു. എന്നാൽ 21-17 നു മൂന്നാം സെറ്റ് സ്വന്തം പേരിലാക്കിയ കൃഷ്ണ ഇന്ത്യക്ക് ബാഡ്മിന്റണിലെ രണ്ടാം സ്വർണം സമ്മാനിച്ചു. രണ്ടാം മാച്ച് പോയിന്റ് ജയിച്ച കൃഷ്ണ തന്റെ ടീമിനും പരിശീലകനും ഒപ്പം വലിയ ആഘോഷം ആണ് നടത്തിയത്. മുമ്പത്തെ ഏറ്റവും മികച്ച പാരാ ഒളിമ്പിക്സ് നേട്ടമായ 4 മെഡലുകളിൽ നിന്നു ഇന്ത്യൻ നേട്ടം 19 മെഡലുകൾ എന്ന അത്യപൂർവമായ ചരിത്ര നേട്ടത്തിലേക്ക് ആണ് ടോക്കിയോയിൽ എത്തിയത്.

Previous articleസെഞ്ച്വറി നേടിയ രോഹിതിനെ അഭിനന്ദിച്ച് സെവാഗും യുവരാജ് സിങ്ങും
Next articleഒന്നാം നമ്പർ താരം ബാർട്ടിയെ അട്ടിമറിച്ചു ഷെൽബി റോജേഴ്‌സ്, പ്ലിസ്കോവ, ഇഗ, ബിയാങ്ക മുന്നോട്ട്