രോഹിത് ശർമയ്ക്കും വിശ്രമം അനുവദിച്ചേക്കും

ലോകകപ്പ് മത്സരങ്ങൾ തുടങ്ങുന്നതിന് മുമ്പ് ഇന്ത്യക്ക് വെറും 7 മത്സരങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. മാസങ്ങൾ നീണ്ട ഓസ്‌ട്രേലിയ, ന്യൂസിലാൻഡ് പരമ്പരക്ക് ഇന്ത്യയിൽ വെച്ചു നടക്കുന്ന ഓസ്ട്രേലിയയുമായുള്ള പരമ്പര മാത്രമാണ് ഇന്ത്യക്ക് മുൻപിൽ ഉള്ളത്. ഫെബ്രുവരി 24ന് തുടങ്ങുന്ന പരമ്പരയിൽ 2 ടി20 മത്സരങ്ങളും 5 ഏകദിന മത്സരങ്ങളും ആണ് അടങ്ങിയിട്ടുള്ളത്.

മുതിർന്ന താരങ്ങൾക്ക് വിശ്രമം അനുവദിക്കാനുള്ള തീരുമാനം കൈക്കൊണ്ട ബിസിസിഐ ന്യൂസിലാൻഡ് പരമ്പരയിലെ പകുതി മത്സരങ്ങളിൽ ക്യാപ്റ്റൻ വിരാട് കോഹ്‌ലിക്ക് വിശ്രമം നൽകിയിരുന്നു. അതിന്റെ ബാക്കിയായി ഓസ്‌ട്രേലിയയുമായുള്ള പരമ്പരയിൽ ഓപ്പണിങ് ബാറ്റ്‌സ്മാൻ രോഹിത് ശർമയ്ക്ക് വിശ്രമം നൽകിയേക്കും എന്നാണ് ബിസിസിഐയുമായി ബന്ധപ്പെട്ട വൃത്തങ്ങളിൽ നിന്നുമുള്ള റിപ്പോർട്ടുകൾ.

ഓപ്പണിങ് ബാറ്റ്‌സ്മാൻ ശിഖർ ധവാനും ചില മത്സരങ്ങളിൽ വിശ്രമം അനുവധിച്ചേക്കും. ധവാന്റെ അഭാവത്തിൽ കെഎൽ രാഹുൽ ആയിരിക്കും ഓപ്പണിങ്ങിന്റെ ചുമതല.