മുന്‍ ഇന്ത്യന്‍ പേസര്‍ക്ക് ക്രൂര മര്‍ദ്ദനം

അണ്ടര്‍ 23 ക്യാമ്പിനിടെ ഒരു സംഘം ആളുകളുടെ മര്‍ദ്ദനത്തിനു ഇരയായി മുന്‍ ഇന്ത്യന്‍ ഫാസ്റ്റ് ബൗളറും ഡല്‍ഹി ക്രിക്കറ്റ് അസോസ്സിയേഷന്‍ സീനിയര്‍ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനുമായി അമിത് ഭണ്ഡാരി. തലയ്ക്കും ചെവിയ്ക്കും പരിക്കേറ്റ താരത്തെ ചികിത്സയ്ക്കായി അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സെയിന്റ് സ്റ്റീഫനവ്‍സ് കോളേജ് ഗ്രൗണ്ടില്‍ നടക്കുകയായിരുന്നു സെലക്ഷന്‍ ട്രയല്‍സിനിടെയാണ് സംഭവം.

ഹോക്കി സ്റ്റിക്കും വടിയും സൈക്കിള്‍ ചെയിനും അടക്കമുള്ള ഉപകരണങ്ങളുമായാണ് അക്രമി സംഘം ഭണ്ഡാരിയെ ആക്രമിച്ചത്. രക്ഷയ്ക്കെത്തിയവര്‍ക്കെതിരെ നിറയൊഴിയ്ക്കുമെന്ന ഭീഷണിയും അക്രമ സംഘം മുഴക്കി. സംഭവത്തിന്മേല്‍ പരാതിയുമായി പോലീസില്‍ ബന്ധപ്പെട്ടിട്ടുണ്ടെന്നും ഉടന്‍ കുറ്റവാളികള്‍ അകത്താകുമെന്നുമാണ് ഡല്‍ഹി ക്രിക്കറ്റ് അസോസ്സിയേഷന്‍ പ്രസിഡന്റ് രജത് ശര്‍മ്മ അറിയിച്ചത്.