ടി20 ഫോർമാറ്റിൽ നിന്ന് വിരമിക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് രോഹിത് ശർമ്മ

Rohitsharma

ടി20 ഫോർമാറ്റിൽ നിന്ന് വിരമിക്കാൻ നിലവിൽ ഉദ്ദേശമില്ലെന്ന് ഇന്ത്യൻ ടെസ്റ്റ് – ഏകദിന ടീമിന്റെ ക്യാപ്റ്റൻ രോഹിത് ശർമ്മ. അടുത്തിടെ അവസാനിച്ച ശ്രീലങ്കക്കെതിരായ ടി20 പരമ്പരയിൽ ഇന്ത്യ ഹർദിക് പാണ്ഡ്യക്ക് കീഴിലാണ് കളിച്ചത്.

ശ്രീലങ്കക്കെതിരായ പരമ്പരയിൽ രോഹിത് ശർമ്മയെ കൂടാതെ കെ.എൽ രാഹുൽ, വിരാട് കോഹ്‌ലി എന്നിവരും വിട്ടു നിന്നിരുന്നു. 2024 ടി20 ലോകകപ്പിനുള്ള ടീമിനെ ഹർദിക് പാണ്ഡ്യയെ മുൻനിർത്തി ബി.സി.സി.ഐ ഉയർത്തികൊണ്ടുവരുമെന്നുമാണ് നിലവിൽ കരുതപ്പെടുന്നത്.

എന്നാൽ തുടർച്ചയായി മത്സരങ്ങൾ കളിക്കുക എന്നത് അസാധ്യമാണെന്നും അതുകൊണ്ടാണ് ശ്രീലങ്കക്കെതിരായ പരമ്പരയിൽ നിന്ന് വിട്ടുനിന്നതെന്നും രോഹിത് ശർമ്മ പറഞ്ഞു. നിലവിൽ ന്യൂസിലാൻഡിനെതിരെ ടി20 പരമ്പര വരുന്നുണ്ടെന്നും ഐ.പി.എല്ലിന് ശേഷം എന്ത് സംഭവിക്കുമെന്ന് കാത്തിരുന്ന് കാണാമെന്നും രോഹിത് ശർമ്മ പറഞ്ഞു.