അർജന്റീന യുവതാരത്തെ സതാമ്പ്ടൺ സ്വന്തമാക്കി

Picsart 23 01 10 11 15 43 287

അർജന്റീന യുവതാരം കാർലോസ് അൽകാരസിനെ സതാമ്പ്ടൺ സൈൻ ചെയ്തു. റേസിംഗ് ക്ലബിൽ നിന്ന് ആണ് അർജന്റീനിയൻ മിഡ്ഫീൽഡർ സതാമ്പ്ടൺ സ്വന്തമാക്കുന്നത്. 20കാരന് വേണ്ടി 14.65 മില്യൺ ഡോളർ ആണ് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് ട്രാൻസ്ഫർ തുകയായി നൽകുന്നത്. 15% സെൽ ഓൺ ക്ലോസ് താരത്തിന്റെ കരാറിൽ റേസിങ് ക്ലബ് ഉൾപ്പെടുത്തിയിട്ടുണ്ട്.

അർജന്റീന 23 01 10 11 15 55 120

2020-ൽ സീനിയർ അരങ്ങേറ്റം കുറിച്ച അൽകാരാസ് റേസിംഗ് ക്ലബ്ബിനായി 83 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ആറ് അസിസ്റ്റുകളും 12 ഗോളുകൾ താരം നേടി. ബുധനാഴ്ച നടക്കുന്ന ലീഗ് കപ്പ് ക്വാർട്ടർ ഫൈനലിൽ മാഞ്ചസ്റ്റർ സിറ്റിയെ നേരിടാൻ ഒരുങ്ങുകയാണ് സ്താമ്പ്ടൺ ഇപ്പ. പ്രീമിയർ ലീഗിൽ ഏറ്റവും അവസാനം നിൽക്കുന്ന സതാമ്പ്ടൺ ഈ സൈനിംഗ് പ്രതീക്ഷയാണ്‌