ഒരു ടെസ്റ്റിൽ ഏറ്റവും കൂടുതൽ സിക്സുകൾ, റെക്കോർഡ് ഇനി രോഹിത് ശർമ്മയ്ക്ക് സ്വന്തം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഹിറ്റ്മാൻ രോഹിത് ഷർമ്മ ഇന്ന് സെഞ്ച്വറി അടിച്ചു കൂട്ടിയതിനൊപ്പം ടെസ്റ്റ് ക്രിക്കറ്റിലെ ഒരു വലിയ റെക്കോർഡും സ്വന്തമാക്കി. ഒരു ടെസ്റ്റ് മത്സരത്തിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടുന്ന താരമായാണ് രോഹിത് ഇന്ന് മാറിയത്. ഇന്ന് രണ്ടാം ഇന്നിങ്ങ്സിൽ ഏഴു സിക്സറുകളാണ് രോഹിത് അടിച്ചു കൂട്ടിയത്. അതോടെ ഈ ടെസ്റ്റിൽ മൊത്തമായി രോഹിതിന് 13 സിക്സുകളായി. ദീർഘകാലമായി പാകിസ്താൻ താരം വസീം അക്രം സ്വന്തമാക്കി വെച്ചിരുന്ന റെക്കോർഡ് ഇതോടെ പഴങ്കഥയായി.

1996ൽ സിംബാബ്‌വെക്ക് എതിരായ മത്സരത്തിൽ വാസിം അക്രം 12 സിക്സുകൾ അടിച്ചിരുന്നു. അതായിരുന്നു ഇതുവരെ ടെസ്റ്റിലെ ഏറ്റവും കൂടുതൽ സിക്സിനുള്ള റെക്കോർഡ്. ഇന്ന് സെഞ്ച്വറി നേടിയതോടെ ഓപണറായ അരങ്ങേറ്റത്തിലെ രണ്ട് ഇന്നിങ്സിലും സെഞ്ച്വറി നേടുന്ന ആദ്യ താരമായും രോഹിത് മാറി. രണ്ടാം ഇന്നിങ്സിൽ 149 പന്തിൽ 127 റൺസ് എടുത്താണ് രോഹിത് പുറത്തായത്.