വ്യക്തിപരമായി താന്‍ രോഹിത് ശര്‍മ്മയുടെ ബാറ്റിംഗ് ഏറെ ആസ്വദിക്കുന്നു – ടിം സൗത്തി

Rohitsharma

വ്യക്തിപരമായി താന്‍ രോഹിത് ശര്‍മ്മയുടെ ബാറ്റിംഗ് ഏറെ ആസ്വദിക്കുന്ന വ്യക്തിയാണെന്ന് പറഞ്ഞ് ടിം സൗത്തി. ഇന്ത്യയുടെ ബാറ്റിംഗ് ലൈനപ്പ് വളരെ മികച്ചതാണ്. പരിചയ സമ്പന്നരായ താരങ്ങള്‍ക്കൊപ്പം തന്നെ ഏതാനും യുവ താരങ്ങളും അവരുടെ നിരയിലുണ്ടെന്നും ആ താരങ്ങള്‍ അവരുടെ സ്വാതന്ത്ര്യത്തോടെയാണ് മത്സരങ്ങളെ സമീപിക്കുന്നതെന്നും വളരെ മികച്ചൊരു ബാറ്റിംഗ് ലൈനപ്പായി ഈ കോമ്പിനേഷന്‍ മാറ്റുന്നുണ്ടെന്നും ടിം സൗത്തി വ്യക്തമാക്കി.

രോഹിത് ശര്‍മ്മ മൂന്ന് ഫോര്‍മാറ്റിലും മികച്ച ഒരു താരമാണെന്നും താന്‍ വ്യക്തിപരമായി രോഹിത് ശര്‍മ്മ ബാറ്റ് ചെയ്യുന്നത് കാണുവാന്‍ ഇഷ്ടപ്പെടുന്നൊരു വ്യക്തിയാണെന്നും അദ്ദേഹത്തിന്റെ ശൈലിയും എതിരാളികളിൽ നിന്ന് മത്സരം തട്ടിയെടുക്കുന്നതും കാണുവാന്‍ താന്‍ ഇഷ്ടപ്പെടുന്ന കാര്യമാണെന്നും ടിം സൗത്തി പറ‍ഞ്ഞു.

വളരെ അപകടകരമായ ഒരു ബാറ്റിംഗ് ലൈനപ്പിലെ അപകടകാരിയായ ഒരു ബാറ്റ്സ്മാനാണ് രോഹിത്തെന്നും അവര്‍ക്കെതിരെ തങ്ങളുടെ ബൗളിംഗ് യൂണിറ്റ് ഏറ്റവും മികച്ച ബൗളിംഗ് പ്രകടനം പുറത്തെടുക്കേണ്ടതുണ്ടെന്നും ടിം സൗത്തി സൂചിപ്പിച്ചു.

Previous articleസ്കോട്ട്‌ലൻഡിനെതിരെ കളിക്കാൻ തയ്യാറാണ് എന്ന് മഗ്വയർ
Next articleഅമെയ് റണവദെയ്ക്ക് മുംബൈ സിറ്റിയിൽ പുതിയ കരാർ