“ഈ പരാജയങ്ങളിൽ നിന്ന് പഠിക്കും, ആരെയും തോൽവിയിൽ കുറ്റം പറയാനില്ല” – രോഹിത് ശർമ്മ

Newsroom

Picsart 23 03 23 01 58 26 932
Download the Fanport app now!
Appstore Badge
Google Play Badge 1

ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പര തോൽവി ശരിക്കും വേദനിപ്പിച്ചെന്ന് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. എന്നാൽ ഈ പരാജയം വ്യക്തികൾക്ക് നേരെ വിരൽ ചൂണ്ടേണ്ട സമയമല്ലെന്നും ഇന്ത്യൻ ക്യാപ്റ്റൻ പറഞ്ഞു. ഈ തോൽവി പിഴവുകളിൽ നിന്ന് പഠിക്കാനുള്ള അവസരമാണ് നൽകുന്നതെന്ന് നായകൻ പറഞ്ഞു.

Picsart 23 03 23 01 58 04 515

“ഒരുപാട് കാര്യങ്ങൾ ഈ പരമ്പരയിൽ നിന്ന് എടുക്കാനുണ്ട്, ഈ 3 ഗെയിമുകൾ നോക്കരുത്. ജനുവരി മുതൽ ഞങ്ങൾ കളിച്ച 9 ഏകദിനങ്ങൾ, അതിൽ നിന്ന് ഞങ്ങൾക്ക് ധാരാളം പോസിറ്റീവുകൾ എടുക്കാം. എങ്കിലും ഈ തോൽവി ശരിക്കും വേദനിപ്പിക്കുന്നു.” മൂന്നാം ഏകദിനത്തിലെ തോൽവിക്ക് ശേഷം രോഹിത് ശർമ്മ പറഞ്ഞു.

“ഇത് ഒന്നോ രണ്ടോ വ്യക്തികളെ ചൂണ്ടിക്കാണിച്ച് വിമർശിക്കേണ്ട സമയമല്ല. ഇത് എന്റെ മാത്രം പരാജയവുമല്ല. ഇത് ഒരു കൂട്ടായ പരാജയമാണ്, നമ്മൾ അത് മനസ്സിലാക്കണം. ഈ പരാജയങ്ങളിൽ നിന്ന് പഠിക്കണം. 5 മാസത്തിനുള്ളിൽ, ഞങ്ങൾ ഇത്തരത്തിലുള്ള പല സാഹചര്യങ്ങളും കാണും. ഇതെല്ലാം ടീമിനെ ശക്തമാക്കാൻ ഉപയോഗിക്കും” അദ്ദേഹം കൂട്ടിച്ചേർത്തു.