“ഇന്ത്യൻ പര്യടനം ഏറെ ആസ്വദിച്ചു” – സ്മിത്ത്

Newsroom

Picsart 23 03 23 01 21 48 140

ഇന്ത്യക്ക് എതിരായ ഏകദിന പരമ്പര സ്വന്തമാക്കിയ ഓസ്ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് ഈ പര്യടനം ഏറെ ആസ്വദിക്കാൻ ആയി എന്ന് പറഞ്ഞു. “ഇത് ആസ്വാദ്യകരമായ ഒരു പര്യടനമായിരുന്നു. ഡൽഹി ടെസ്റ്റ് മത്സരത്തിന് ശേഷം ഞങ്ങൾ പൊരുതിയ രീതി മികച്ചതായിരുന്നു” സ്മിത്ത് പറഞ്ഞു.

Picsart 23 03 23 01 21 35 269

രണ്ടാം ടെസ്റ്റിനു ശേഷം സ്മിത്ത് ആയിരുന്നു ഓസ്ട്രേലിയയെ നയിച്ചിരുന്നത്. ഒരു ടെസ്റ്റ് വിജയിക്കാനും ഒരു ടെസ്റ്റിൽ സമനില നേടാനും സ്മിത്തിനായിരുന്നു. അതിനു ശേഷം അദ്ദേഹം ഏകദിന പരമ്പരയിലും ഓസ്ട്രേലിയയെ നയിച്ചു. കിരീടവും സ്വന്തമാക്കി. ഈ സാഹചര്യത്തിൽ കളിക്കുക ഒരു വെല്ലുവിളി ആയിരുന്നു എന്നും ഇത് ഓസ്ട്രേലിയൻ ടീമിന് ഗുണം ചെയ്യുമെന്നും സ്മിത്ത് പറഞ്ഞു.

ഇന്നലെ വിജയിച്ചതിൽ ടീമിന്റെ വാലറ്റത്തിന്റെ പ്രകടനം മികച്ചതായിരുന്നു എന്ന് സ്മിത്ത് പറഞ്ഞു. അവരാണ് ഞങ്ങളെ 270-ൽ എത്തിച്ചത്; ഒരു ഘട്ടത്തിൽ ഞങ്ങൾ 220-ൽ എത്തില്ല എന്ന് കരുതിയിരുന്നു എന്നും സ്മിത്ത് പറഞ്ഞു.