രോഹിത് ശര്‍മ്മയുടെ പേര് രാജീവ് ഗാന്ധി ഖേല്‍ രത്ന അവാര്‍ഡിന് ശുപാര്‍ശ ചെയ്ത് ബിസിസിഐ

ഇന്ത്യന്‍ ഏകദിന ഉപനായകന്‍ രോഹിത് ശര്‍മ്മയുടെ പേര് ഖേല്‍ രത്ന അവാര്‍ഡിനായി ശുപാര്‍ശ ചെയ്ത് ബിസിസിഐ. ഇതിന് പുറമെ ഇഷാന്ത് ശര്‍മ്മ, ശിഖര്‍ ധവാന്‍, ദീപ്തി ശര്‍മ്മ എന്നിവരെ അര്‍ജ്ജുന അവാര്‍ഡിന് വേണ്ടിയും ശുപാര്‍ശ ചെയ്തിട്ടുണ്ട് ബിസിസിഐ. നേരത്തെ ജസ്പ്രീത് ബുംറയെ അര്‍ജ്ജുന അവാര്‍ഡിനായി ശുപാര്‍ശ ചെയ്യുമെന്ന് വാര്‍ത്ത വന്നിരുന്നുവെങ്കിലും അതുണ്ടായില്ല.

ജനുവരി 1 2016 മുതല്‍ ഡിസംബര്‍ 31 2019 വരെയുള്ള പ്രകടനങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ ശുപാര്‍ശ. 2019ല്‍ ഐസിസി ഏകദിന ക്രിക്കറ്ററായി തിരഞ്ഞെടുക്കപ്പെട്ട താരമാണ് രോഹിത് ശര്‍മ്മ. 2019 ലോകകപ്പില്‍ അഞ്ച് ശതകങ്ങള്‍ നേടി ചരിത്രം സൃഷ്ടിക്കുവാനും രോഹിത്തിന് സാധിച്ചിരുന്നു.

Previous articleകേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി 1.5 ലക്ഷം ഹൈഡ്രോക്സിക്ലോറോക്വിൻ സൾഫേറ്റ് ഗുളികകൾ കൂടി നൽകി
Next articleസബ്സ്റ്റിട്യൂഷൻ കൂട്ടിയത് ബാഴ്‌സലോണക്ക് തിരിച്ചടിയാവുമെന്ന് പരിശീലകൻ