ദുബായിയില്‍ രോഹിത് ശര്‍മ്മയുടെ അക്കാഡമി ദുബായിയില്‍ ആരംഭിക്കും, ധോണി ആരംഭിച്ച അതെ സ്ഥലത്ത്

Photo: IPL
- Advertisement -

ദുബായിയിലെ സ്പ്രിംഗ്ഡേല്‍ സ്കൂളില്‍ രോഹിത് ശര്‍മ്മ ഉടന്‍ തന്റെ പുതിയ ക്രിക്കറ്റ് അക്കാഡമി ആരംഭിക്കുമെന്ന് വാര്‍ത്ത. ക്രിക്ക്കിംഗ്ഡം എന്ന പേരുള്ള അക്കാഡമി ഇന്ത്യയിലെ ചില പട്ടണങ്ങളിലും വിദേശത്ത് സിംഗപ്പൂര്‍, ജോഹാന്നസ്ബര്‍ഗ്, കേപ് ടൗണ്‍ എന്നിവടങ്ങളിലാണ് ഇപ്പോള്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുള്ളത്.

ദുബായിയില്‍ എംഎസ് ധോണി 2017ല്‍ ഇതെ സ്പ്രിംഗ്ഡേല്‍ സ്കൂളിലാണ് തന്റെ അക്കാഡമി ആരംഭിച്ചത്. എന്നാല്‍ ധോണിയുടെ അക്കാഡമിയ്ക്ക് ചില സാങ്കേതിക പ്രശ്നങ്ങള്‍ മൂലം അടച്ച് പൂട്ടേണ്ടി വന്നിരുന്നു. വേറെ രണ്ട് സ്ഥാപനങ്ങളുമായി ചേര്‍ന്ന് ആരംഭിച്ച ധോണിയുടെ അക്കാഡമി പിന്നീട് വേറെ ഒരു സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കേണ്ടി വരികയായിരുന്നു.

ജൂണില്‍ രോഹിത് ശര്‍മ്മ ഉദ്ഘാടനം ചെയ്യുമെന്നാണ് നേരത്തെ തീരുമാനിച്ചതെങ്കിലും കൊറോണ വ്യാപനത്തിനെത്തുടര്‍ന്ന് ഉദ്ഘാടനം ഒക്ടോബറിലേക്ക് മാറ്റിയിട്ടുണ്ട്. ഒക്ടോബറില്‍ രോഹിത് തന്നെയായിരിക്കും ഉദ്ഘാടകന്‍. ധവാല്‍ കുല്‍ക്കര്‍ണ്ണി അക്കാഡമിയുടെ മെന്ററായി പ്രവര്‍ത്തിക്കുന്നുണ്ട്.

Advertisement