മുൻ കേരള ബ്ലാസ്റ്റേഴ്സ് താരം മിലൻ സിംഗ് ഇനി ഈസ്റ്റ് ബംഗാളിൽ

മുൻ കേരള ബ്ലാസ്റ്റേഴ്സ് മിഡ്ഫീൽഡ് താരമായിരുന്ന മിലൻ സിംഗ് ഇനി കൊൽക്കത്തൻ ക്ലബായ ഈസ്റ്റ് ബംഗാളിൽ കളിക്കും. കഴിഞ്ഞ സീസണിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനു വേണ്ടി ആയിരുന്നു മിലൻ സിംഗ് കളിച്ചിരുന്നത്. നോർത്ത് ഈസ്റ്റ് യുണൈറ്റഡിൽ കാര്യമായി തിളങ്ങാൻ മിലൻ സിങിനായിരുന്നില്ല. ഈ സീസണിൽ ആകെ 13 മത്സരങ്ങൾ മാത്രമെ താരം കളിച്ചിട്ടുള്ളൂ.

മണിപ്പൂർ സ്വദേശി മിലൻ സിംഗ് 2017-18 സീസണിലാണ് കേരള ബ്ലാസ്റ്റേഴ്സിനായി കളിച്ചത്. മുൻ സീസണിൽ ഡെൽഹി ഡൈനാമോസിനു വേണ്ടിയും മുംബൈ സിറ്റിക്കു വേണ്ടിയും മിലൻ സിംഗ് ഐ എസ് എല്ലിൽ ഇറങ്ങിയിട്ടുണ്ട്. ഇതുവരെ ഐ എസ് എല്ലിൽ 63 മത്സരങ്ങൾ കളിച്ചിട്ടുള്ള മിലൻ സിങ് രണ്ട് ഗോളുകളും ഒരു അസിസ്റ്റും നേടിയിട്ടുണ്ട്.

Previous articleദുബായിയില്‍ രോഹിത് ശര്‍മ്മയുടെ അക്കാഡമി ദുബായിയില്‍ ആരംഭിക്കും, ധോണി ആരംഭിച്ച അതെ സ്ഥലത്ത്
Next articleതനിക്ക് വിനയായത് പരിക്കും പിന്നെ ഐസിഎലിലെ പങ്കാളിത്തവും